ചെങ്ങന്നൂരിൽ ബസും മിനി ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു
ചെങ്ങന്നൂരിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. മുളക്കുഴിയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. മിനി ലോറിയും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ ആറരയോടെയായിരുന്നു അപകടം
മിനി ലോറിയിലുണ്ടായിരുന്നവരാണ് മരിച്ചത്. മരിച്ചവരിൽ സജീവ്, ആസാദ്, എന്നിവരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു. മരിച്ച എല്ലാവരും ആലപ്പുഴ സ്വദേശികളാണെന്ന് കരുതുന്നു