ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം തുടരുന്നു; നെല്ലിയാമ്പതിയിലേക്ക് ഹെലികോപ്റ്റർ പുറപ്പെടും

  • 11
    Shares

ആയിരങ്ങൾ ഇപ്പോളും കുടുങ്ങിക്കിടക്കുന്ന ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം തുടരുന്നു. പ്രദേശത്ത് ഇഇന്നും മഴ ശക്തമായി തുടരുന്നുണ്ട്. ഉൾപ്രദേശങ്ങളിലാണ് പലരും കുടുങ്ങിക്കിടക്കുന്നത്. ഇവരിൽ പലർക്കും ഭക്ഷണവും വെള്ളവും ഇന്നലെ എത്തിച്ചിരുന്നു. ഇവരെ ഇന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

കുട്ടനാട്ടിൽ നിന്ന് ജനങ്ങളെ പൂർണമായി ഒഴിപ്പിക്കേണ്ടി വരുമെന്നാണ് സൂചന. കുമരകം മുതൽ വൈക്കം വരെ പതിനായിരത്തോളം വീടുകൾ വെള്ളത്തിനടിയിലായി. അപ്പർ കുട്ടനാട്ടിലും സ്ഥിതി രൂക്ഷമാണ്.

നെല്ലിയാമ്പതിയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിക്കുന്നതിന് ഹെലികോപ്റ്റർ പുറപ്പെടും. രണ്ടായിരത്തിലധികം പേരാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. റോഡുകളും പാലങ്ങളും തകർന്നതോടെ നെല്ലിയാമ്പതി ഒറ്റപ്പെട്ട് കിടക്കുകയാണ്.

കേരളത്തിൽ മഴയുടെ രൂക്ഷത കുറയുന്നതായാണ് സൂചന. ഇടുക്കി പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, തൃശ്ശൂർ, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

 


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *