ചെങ്ങന്നൂർ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം തുടരുന്നു; തടസ്സമായി മഴ
പ്രളയത്തിൽ ഒറ്റപ്പെട്ടു പോയ ചെങ്ങന്നൂരിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഇന്നലെ രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. ചെങ്ങന്നൂർ പാണ്ടനാട് ഭാഗങ്ങളിലാണ് രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിന്യസിച്ചത്.
ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തകർക്ക് കനത്ത മഴ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവരിൽ ചിലരെ കാണാതായി എന്ന വാർത്തയും വരുന്നുണ്ട്. തിരുവല്ലയിലും മഴ ശക്തമായി പെയ്യുകയാണ്. അതേസമയം ആലുവയിലും ചാലക്കുടിയിലും മഴ കുറഞ്ഞത് ആശ്വാസകരമാണ്
ചെങ്ങന്നൂരിലേക്ക് കൂടുതൽ സൈന്യം എത്തും. രാവിലെ മുതൽ എയർ ലിഫ്റ്റിംഗ് നടത്തും. കൂടുതൽ ബോട്ടുകൾ എത്തിച്ച് രക്ഷാപ്രവർത്തനം നടത്താനാണ് തീരുമാനം