നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചുകയറി; എട്ട് പേർ മരിച്ചു
ചെന്നൈ തിരുച്ചിറപ്പള്ളിയിൽ നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചുകയറി എട്ട് പേർ മരിച്ചു. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ എട്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ പരുക്കേറ്റ നാല് പേരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. ചെന്നൈ മേടവാക്കം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈയിൽ നിന്നും തിരുച്ചിറപ്പള്ളിയിലേക്കുള്ള യാത്രക്കിടെയാണ് കാർ അപകടത്തിൽപ്പെട്ടത്.