എക്‌സൈസ് മന്ത്രിക്ക് മറുപടിയില്ല; ഡിസ്റ്റലറി അനുവദിച്ചതിൽ വൻ അഴിമതിയെന്ന് ചെന്നിത്തല

  • 7
    Shares

ഡിസ്റ്റലറിക്കും ബ്രൂവറികൾക്കും സർക്കാർ അനുമതി നൽകിയതിൽ ആപാകതയുണ്ടെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും എക്‌സൈസ് മന്ത്രിക്ക് മറുപടിയില്ലെന്ന് ചെന്നിത്തല പറഞ്ഞു

മദ്യനയത്തിൽ പറയാത്ത ഡിസ്റ്റലറികൾ അനുവദിച്ച് എന്ത് അടിസ്ഥാനത്തിലാണ്. രേഖാമൂലം സർക്കാർ ഇറക്കിയ ഉത്തരവുകൾ വെച്ചുകൊണ്ടാണ് ആരോപണം ഉന്നയിച്ചത്. കൊച്ചിയിൽ ബ്രൂവറി അനുവദിച്ചത് സംബന്ധിച്ച കാര്യങ്ങളൊന്നും സർക്കാർ വെബ്‌സൈറ്റിൽ ഇല്ല. സർക്കാരിന്റെ മദ്യനയത്തിൽ ഡിസ്റ്റലറി അനുവദിക്കുന്നത് എവിടെയും പറഞ്ഞിട്ടില്ല

ഡിസ്റ്റലറികളും ബ്രൂവറികളും തുടങ്ങേണ്ടെന്ന് നായനാർ സർക്കാരാണ് തീരുമാനമെടുത്തത്. 19 വർഷത്തിന് ശേഷം നാല് പേർക്ക് ഡിസ്റ്റലറികളും ബ്രൂവറികളും അനുവദിച്ചതിൽ വൻ അഴിതിയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *