തുഷാർ വെള്ളാപ്പള്ളിയെ ചെക്ക് കേസിൽ കുടുക്കിയതെന്ന് തെളിയുന്നു; നാസിലിന്റെ ശബ്ദസന്ദേശം പുറത്ത്, കുടുക്കാനുപയോഗിച്ച ചെക്ക് പണം നൽകി വാങ്ങി

തുഷാർ വെള്ളാപ്പള്ളി അജ്മാനിൽ ചെക്ക് കേസിൽ അറസ്റ്റിലായ സംഭവത്തിൽ വഴിത്തിരിവ്. തുഷാറിനെതിരായ ചെക്ക് കേസ് ആസൂത്രിതമാണെന്ന് തെളിയിക്കുന്ന പരാതിക്കാരനായ നാസിൽ അബ്ദുള്ളയുടെ ശബ്ദസന്ദേശങ്ങൾ പുറത്തുവന്നു. തുഷാറിനെതിരെ കേസ് കൊടുക്കാൻ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനിൽ നിന്ന് നാസിൽ അബ്ദുള്ള പണം നൽകി സംഘടിപ്പിച്ചതാണെന്ന് ശബ്ദസന്ദേശത്തിൽ നിന്ന് വ്യക്തമാകുന്നു

അഞ്ച് ലക്ഷം രൂപ നൽകിയാണ് നാസിൽ ചെക്ക് സംഘടിപ്പിച്ചതെന്ന് ശബ്ദസന്ദേശം പുറത്തുവിട്ടുകൊണ്ട് മാതൃഭൂമിയും മീഡിയ വണ്ണും റിപ്പോർട്ട് ചെയ്യുന്നു. പണം തട്ടാനുള്ള ശ്രമമാണ് കേസിന് പിന്നിലെന്ന് തുഷാർ നേരത്തെ ആരോപിച്ചിരുന്നു. ഒരു കോടി ദിർഹത്തിന്റെ ചെക്ക് മടങ്ങിയ കേസിലാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്.

അഞ്ച് ലക്ഷം രൂപ നൽകിയാൽ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് തനിക്ക് ലഭിക്കുമെന്ന് നാസിൽ സുഹൃത്തിനോട് പറയുന്ന ശബ്ദസന്ദേശമാണ് പുറത്തായത്. തുഷാർ കുടുങ്ങിയാൽ വെള്ളാപ്പള്ളി നടേശൻ പണം തരുമെന്നും ശബ്ദരേഖയിൽ പറയുന്നു. തുഷാർ ഇത്തരത്തിൽ പലരെയും വിശ്വാസത്തിലെടുത്ത് ബ്ലാങ്ക് ചെക്ക് നൽകിയിട്ടുണ്ടെന്നും നാസിൽ പറയുന്നുണ്ട്.

‘എടാ കുറച്ചു പൈസ സംഘടിപ്പിച്ചിട്ടുണ്ടെങ്കിൽ നല്ലൊരു വകുപ്പുണ്ട്. എങ്ങനെയെങ്കിലും പൈസ അറേഞ്ച് ചെയ്തു താ. ഒരു അഞ്ചു ലക്ഷം രൂപ നാട്ടില് വേണം. ഞാൻ അന്ന് ആ ചെക്കിന്റെ കഥ പറഞ്ഞില്ലേ. എനിക്ക് തരാനുള്ള പൈസയുടെ ഒരു ചെക്ക്. ആ ചെക്ക് കിട്ടാണെങ്കിൽ, ലാസ്റ്റ് അവിടം വരെ എത്തിയിട്ടുണ്ട്. നാട്ടിൽ അഞ്ചു ലക്ഷത്തിന്റെ ഒരു 27000 ദിർഹംസ് ഇവിടെ കൊടുക്കുകയാണെങ്കിൽ ഏകദേശം ആ ചെക്ക് കിട്ടും. ചെക്ക് കിട്ടിക്കഴിഞ്ഞാൽ ഞാൻ ഒരു 10 മില്യണെങ്കിലും എഴുതും. എന്തായാലും ഒരു അഞ്ചു മില്യൺ ഒക്കെ സെറ്റിലാവുമെന്ന് വിചാരിക്കുന്നു. അടുത്ത ദിവസം ആളിവിടെ വരും. വരുമ്പോൾ പൂട്ടുക. പൈസ വേടിക്കുക. പൈസ പറന്നുവരും. അതുകൊണ്ട് മാക്സിമം രണ്ടു മാസം സമയം. അത് കിട്ടിക്കഴിഞ്ഞാൽ നല്ലൊരു സംരംഭം നിനക്കായിട്ടു ഇട്ടുതരാം. നമുക്ക് ഫിഫ്റ്റി ഫിഫ്റ്റി പേസന്റേജില് ഇവിടെ ഒരു സംരംഭം നമുക്ക് നടത്താം’. ഇതാണ് ശബ്ദരേഖയിൽ നാസിൽ പറയുന്നത്

തനിക്ക് നൽകാനുള്ള പണം തുഷാർ കുറച്ച് തന്നിട്ടുണ്ട്. എന്നാൽ അതിന് രേഖകളൊന്നുമില്ലെന്നും നാസിൽ പറയുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *