ചെറായിയിൽ നിന്ന് കടൽ മാർഗം ഓസ്‌ട്രേലിയയിലേക്ക് കടന്നത് 15 കുടുംബങ്ങളെന്ന് പോലീസ്; കൂടുതൽ വിവരങ്ങൾ പുറത്ത്

  • 161
    Shares

കൊച്ചി ചെറായിയിൽ നിന്ന് മത്സ്യബന്ധന ബോട്ടിൽ ഓസ്‌ട്രേലിയയിലേക്ക് കടൽമാർഗം കടന്നത് 15 കുടുംബങ്ങളെന്ന് സ്ഥിരീകരിച്ചു. ഇവർ ശ്രീലങ്കൻ അഭയാർഥികളാണെന്നാണ് വിവരം. സംഘത്തിൽ 41 പേരാണുണ്ടായിരുന്നത്. ഇവർ ഉപേക്ഷിച്ച ബാഗുകളിലൊന്നിൽ രണ്ട് സ്വർണവളകളും കോസ്റ്റൽ പോലീസിന് ലഭിച്ചിട്ടുണ്ട്

പത്ത് ലക്ഷം രൂപക്ക് ഇന്ധനം നിറച്ചാണ് സംഘം തിരിച്ചത്. കുടിവെള്ളം സംഭരിക്കുന്നതിനായി അഞ്ച് വലിയ ടാങ്കുകൾ ശേഖരിച്ചു. സംഘത്തിൽ നാല് ഗർഭിണികളും നവജാത ശിശുവും സ്ത്രീകളും ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. നേരത്തെ വടക്കേക്കര സ്റ്റേഷൻ പരിധിയിൽ നിന്ന് 12 ബാഗുകളും ചെറായിയിൽ നിന്ന് അഞ്ച് ബാഗുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.

ചെറായി ബീച്ചിലെ ഹോം സ്‌റ്റേകളിൽ ഒരാഴ്ചയോളം താമസിച്ച ശേഷമാണ് സംഘം ഓസ്‌ട്രേലിയയിലേക്ക് കടന്നത്. ജനുവരി 5നാണ് ഇവർ ചെറായിയിൽ എത്തിയത്. ആറിടത്തായി 41 പേരും താമസിച്ചു. ന്യൂഡൽഹിയിൽ നിന്ന് അനുവദിച്ച ഇന്ത്യൻ പാസ്‌പോർട്ടാണ് താമസത്തിന് വേണ്ടി ഹാജരാക്കിയത്. ചിലർ ആധാർ കാർഡും കാണിച്ചു. ഇവയെല്ലാം വ്യാജമാണെന്നാണ് പോലീസ് കരുതുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *