സിപിഎം ഓഫീസുകൾ ബലാത്സംഗകേന്ദ്രങ്ങളായി മാറിയെന്ന് ചെന്നിത്തല; സ്ത്രീസുരക്ഷ വെല്ലുവിളി നേരിടുന്നു

  • 24
    Shares

സിപിഎം ഓഫീസുകൾ ബലാത്സംഗ കേന്ദ്രങ്ങളായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ സ്ത്രീ സുരക്ഷ വെല്ലുവിളി നേരിടുന്നതായും ചെന്നിത്തല പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമായി മാറി. തിരുവല്ലയിൽ പെൺകുട്ടിക്കുണ്ടായ സംഭവം, ഓച്ചിറയിൽ 13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം, ചെർപ്പുളശ്ശേരി സംഭവം ഇതെല്ലാം കാണിക്കുന്നത് സ്ത്രീ സുരക്ഷ പാടേ പരാജയമെന്നാണ് കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു

ചെർപ്പുളശ്ശേരി സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് യുവാവ് പീഡിപ്പിച്ചതായുള്ള യുവതിയുയുടെ പരാതിയിൽ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. മങ്കര പോലീസിനാണ് യുവതി പരാതി നൽകിയത്. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയെ കണ്ടെത്തിയും തന്നെ പീഡിപ്പിച്ചതാണെന്ന് യുവതി പരാതി പറഞ്ഞതും.

അതേസമയം പരാതി അവിശ്വസനീയമാണെന്ന് സിപിഎം ഏരിയാ സെക്രട്ടറി സുഭാഷ് പ്രതികരിച്ചു. പാർട്ടിയെ താറടിച്ച് കാണിക്കാനാണ് ശ്രമം. പരാതിയിൽ പറയുന്ന യുവാവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സിപിഎം പ്രതികരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *