ചെർപ്പുളശ്ശേരി പീഡനക്കേസ്: യുവതിയുടെ മൊഴിയിൽ അപാകത, പീഡനം നടന്നത് വാടക വീട്ടിൽ വെച്ച്; പാർട്ടി ഓഫീസുമായി ബന്ധമില്ല

  • 36
    Shares

ചെർപ്പുളശ്ശേരിയിൽ പീഡിപ്പിക്കപ്പെട്ടുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊഴിയിൽ വ്യാപകമായ അപാകത പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസുമായി സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന് ബന്ധമില്ലെന്ന് പോലീസിന് വ്യക്തമായി. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന സ്ഥലം സ്വന്തം വാടക വീടാണ്. അതേസമയം രാഷ്ട്രീയ മുതലെടുപ്പിനായിട്ടാണോ സിപിഎം ഓഫീസിനെ സംഭവത്തിലേക്ക് വലിച്ചിട്ടതെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

നവജാത ശിശുവിനെ റോഡരികിൽ യുവതി ഉപേക്ഷിക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നതും യുവതിയുടെ പീഡന പരാതിയുണ്ടായതും. അന്വേഷണത്തിനിടെ ചെർപ്പുളശ്ശേരി സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനുള്ളിൽ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി പോലീസിന് മൊഴി നൽകുകയായിരുന്നു. എന്നാല്‍ യുവതിയുടെ വാടകവീട്ടില്‍ വെച്ചാണ് പീഡനം നടന്നതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

കോളജ് മാഗസിൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി ഓഫീസിലെത്തിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതെന്ന് യുവതി മൊഴി നൽകി. എന്നാൽ പീഡിപ്പിച്ചുവെന്ന് യുവതി ആരോപിക്കുന്ന യുവാവുമായി സമൂഹ മാധ്യമങ്ങളിലൂടെയാണ് യുവതി പരിചയപ്പെടുന്നത്. ഇയാൾ കോളജ് വിദ്യാർഥിയോ മാഗസിന്റെ പ്രവർത്തനങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല.

പ്രതി ചേർക്കപ്പെട്ട യുവാവിന്റെ വർക്ക് ഷോപ്പ് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന് അടുത്താണ് പ്രവർത്തിക്കുന്നത്. ഇയാൾക്ക് സിപിഎമ്മുമായി ബന്ധമില്ല. അതേസമയം യുവതിയുടെ വീട്ടുകാർ സിപിഎം അനുഭാവികളാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *