ഓട്ടോക്കൂലിക്ക് വേണ്ടി 70 രൂപയാണ് പിരിച്ചത്, അല്ലാതെ 7000 രൂപയല്ല; എല്ലാവരും കൂടി പിരിച്ചാണ് ക്യാമ്പിലെ കാര്യങ്ങൾ നടത്തുന്നത്: ഓമനക്കുട്ടനെ പിന്തുണച്ച് ദുരിതാശ്വാസ ക്യാമ്പ് നിവാസികൾ

ചേർത്തല ദുരിതാശ്വാസ ക്യാമ്പിലെ പിരിവ് അനധികൃതമല്ലെന്ന് ക്യാമ്പിലെ അന്തേവാസികൾ. എല്ലാത്തവണയും പോലെ കഴിഞ്ഞ ദിവസം എല്ലാവരും ചേർന്ന് പണമെടുത്താണ് ക്യാമ്പിലെ കാര്യങ്ങൾ നടത്തിയത്. ഇതാണ് സി പി എം നേതാവിന്റെ പിരിവ് എന്ന നിലക്ക് വാർത്ത വന്നതും ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെ നടപടിയിലേക്ക് കടന്നതും.

ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളെത്തിക്കുന്നത് ഞങ്ങളാണ്. ഈ വാഹനക്കൂലി ഞങ്ങൾ മേടിക്കുന്നതാണ്. അരി ഇവിടെ എത്തിച്ചു തരും. അവർക്ക് ഈ പൈസ ഞങ്ങൾ ഉടനെ കൊടുക്കണം. അല്ലെങ്കിൽ നാളെ വിളിച്ചാൽ അവർ വരില്ല. അതുകൊണ്ടാണ് ഞങ്ങളുടെ കൈയ്യിൽ നിന്ന് കാശെടുത്തു കൊടുത്തോണ്ടിരുന്നത്.

മുൻ വർഷവും ഇതേ പോലെയായിരുന്നു. ഇവിടെയാർക്കും പരാതിയില്ല. ഇതുവരെ പഞ്ചായത്തിൽ നിന്നോ ബ്ലോക്കിൽ നിന്നോ വില്ലേജിൽ നിന്നോ സഹായം ലഭിച്ചിട്ടില്ല. ക്യാമ്പിൽ ഇല്ലാത്ത ആരോ ആണ് ദൃശ്യങ്ങൾ പിടിച്ചതെന്നും അന്തേവാസികൾ ആരോപിക്കുന്നു. ഞങ്ങൾ ഇവിടെ കാശ് പിരിച്ചാണ് കൊടുക്കുന്നത്. അവൻ(ഓമനക്കുട്ടൻ) വെറും എഴുപത് രൂപയാണ് മേടിച്ചത്. ഏഴായിരം രൂപയല്ല. അത് അവന്റെ വീട്ടിലേക്ക് അരി മേടിക്കാനോ അവന്റെ കുഞ്ഞുങ്ങൾക്ക് കൊടുക്കാനോ അല്ല. ഈ നിൽക്കുന്ന ജനങ്ങൾക്ക് വേണ്ടി മേടിച്ചതാണ്. അന്തേവാസികൾ പറയുന്നു.

മാധ്യമ വിചാരണയ്ക്ക് സിപിഎം പോലൊരു പാർട്ടി നിന്നു കൊടുത്താൽ എന്തായിരിക്കും അവസ്ഥ. അതുപോലെ അത് നടപടിക്ക് വിധേയനായ ആ സഖാവിനോട് ചെയ്യുന്ന ക്രൂരതയല്ലേ, മാധ്യമ വിചാരണയ്ക്ക് വിധേയമായി നടപടി എടുക്കുന്നത് ലോക്കൽകമ്മിറ്റി മുതൽ താഴേക്ക് മാത്രമാണ് എന്ന് തോന്നിപ്പോകുന്നു, ആ സഖാവിനെ പുറത്താക്കിയ ഒരു പത്രക്കുറിപ്പ് ഞാൻ പോസ്റ്റ് ചെയ്തിരുന്നു അത് നിരുപാധികം പിൻവലിക്കുന്നു. ഇതുപോലെ കള്ള പ്രചരണങ്ങൾ നടത്തുന്നവർക്ക് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കാൻ പറ്റുമായിരിക്കും, പക്ഷേ പ്രളയ സഹായത്തിനെ അത് ബാധിക്കും എന്നുകൂടി ഓർമ്മിപ്പിക്കുന്നു. പണ പിരിവ് നടത്തി എന്നു പറയപ്പെടുന്ന ആ ക്യാമ്പിൽ മനോരമ ലേഖകൻ നടത്തിയ വാർത്ത ഇവിടെ കൊടുക്കുന്നു, തെറ്റുപറ്റിയത് ആർക്കാണ്?

Posted by ബിനോയ് സി ഡി on Friday, August 16, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *