ചെറുപുഴയിലെ കരാറുകാരന്റെ ദുരൂഹ മരണം; കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്യും

ചെറുപുഴയിൽ കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രി നിർമിച്ച കരാറുകാരൻ ജോസഫ് എന്ന ജോയിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ട്രസ്റ്റ് ഭാരവാഹികളായ കോൺഗ്രസ് നേതാക്കളുടെ മൊഴിയെടുക്കും. ആശുപത്രി ട്രസ്റ്റ് ഭാരവാഹികളും ചെറുപുഴ ഡെവലപ്പേഴ്‌സ് ഡയറക്ടർമാരുമായ കുഞ്ഞിക്കൃഷ്ണൻ നായർ, റോഷി ജോസ്, ടി വി സലീം എന്നിവർക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് പോലീസ് നോട്ടീസ് നൽകിയത്.

ജോയിയുടെ കുടുംബം നൽകിയ പരാതിയിൽ മൂന്ന് പേർക്കെതിരെയും പരാമർശമുണ്ടായിരുന്നു. ഒന്നര കോടിയോളം രൂപ ആശുപത്രി നിർമിച്ച വകയിൽ ജോയിക്ക് കോൺഗ്രസ് നേതാക്കൾ നൽകാനുണ്ടായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഈ പണം നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കോൺഗ്രസ് നേതാക്കൾ രേഖകൾ കൈക്കലാക്കി അപായപ്പെടുത്തിയെന്ന് കുടുംബം ആരോപിക്കുന്നു

ജോയിയുടെ സാമ്പത്തിക ബാധ്യതകൾ കോൺഗ്രസ് ഏറ്റെടുക്കുമെന്ന അവകാശവാദം മാത്രം ഉന്നയിച്ച് നേരത്തെ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തുവന്നിരുന്നു. സെപ്റ്റംബർ അഞ്ചിനാണ് ജോയിയെ ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. രണ്ട് കൈകളിലെയും കാലിലെയും ഞരമ്പുകൾ മുറിച്ച നിലയിലായിരുന്നു. ഇതാണ് മരണത്തിൽ ദുരൂഹതകൾ വർധിപ്പിക്കാൻ കാരണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *