ചെറുപുഴയിലെ കരാറുകാരന്റെ ദുരൂഹ മരണം; കോൺഗ്രസ് നേതാക്കളെ ഇന്നും ചോദ്യം ചെയ്യും

ചെറുപുഴയിൽ കോൺഗ്രസ് നേതാക്കൾ പണം നൽകാതെ കബളിപ്പിച്ച കരാറുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കെ കരുണാകരൻ ട്രസ്റ്റ് ഭാരവാഹികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ തവണ ചോദ്യം ചെയ്ത എട്ട് പേരോടും ഇന്ന് ഹാജാരാകാൻ പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.

തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസിൽ വെച്ചാണ് ിവരുടെ മൊഴിയെടുക്കുക. അതേസമയം പോലീസ് നടപടികൾ കാര്യകക്ഷമമല്ലെന്ന് ആരോപിച്ച് ആക്ഷൻ കൗൺസിൽ ഇന്ന് ചെറുപുഴ പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തും.

കരുണാകാരൻ മെമ്മോറിയൽ ആശുപത്രി നിർമിച്ചതിന്റെ പണം കരാറുകാരന് ട്രസ്റ്റ് ഭാരവാഹികൾ നൽകിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. കുറ്റക്കാരായ ട്രസ്റ്റ് ഭാരാവാഹികൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുമെന്നും സമിതിയംഗങ്ങൾ അറിയിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *