ചെറുപുഴയിലെ കരാറുകാരന്റെ മരണം: പ്രതിരോധത്തിലായ കോൺഗ്രസ് അന്വേഷണത്തിനായി പാർട്ടി കമ്മീഷനെ നിയോഗിച്ചു

കണ്ണൂർ ചെറുപുഴയിൽ കെ കരുണാകരൻ സ്മാരക ആശുപത്രിയുടെ മുകളിൽ കരാറുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ കോൺഗ്രസ് പ്രതിരോധത്തിൽ. ആശുപത്രി കെട്ടിടം നിർമിച്ച മുതുപ്പാറക്കുന്നേൽ ജോസഫ് എന്ന ജോയിയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ലീഡർ കെ കരുണാകരൻ സ്മാരക ട്രസ്റ്റ്, ചെറുപുഴ ഡവലപേഴ്‌സ് കമ്പനി, സിയാദ് കമ്പനി എന്നിവയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം

കെട്ടിടം നിർമിച്ചതുമായി ബന്ധപ്പെട്ട് ജോസഫിന് ഒന്നര കോടിയോളം രൂപ നൽകാനുണ്ടെന്നാണ് സഹോദരൻ ആരോപിക്കുന്നത്. ഇയാളുടെ പരാതിയിൽ എട്ട് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും ചോദ്യം ചെയ്തിട്ടില്ല

സംഭവവുമായി കോൺഗ്രസ് പാർട്ടിക്ക് യാതൊരു ബന്ധമില്ലെന്നാണ് ജില്ലാ നേതൃത്വം അവകാശപ്പെടുന്നത്. ജോസഫിന്റെ മരണത്തിന് പിന്നിലെ കാരണം അന്വേഷിക്കാനായി രണ്ടംഗ കമ്മീഷനെ നിയോഗിച്ചതായി സതീശൻ പാച്ചേനി അറിയിച്ചു. സോണി സെബാസ്റ്റിയൻ, മാർട്ടിൻ ജോർജ് എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *