ചെറുപുഴയിലെ കരാറുകാരന്റെ മരണം: മൂന്ന് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

ചെറുപുഴയിലെ കരാറുകാരനായ മുതുപ്പാറക്കുന്നേൽ ജോസഫ് എന്ന ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കെപിസിസി മുൻ നിർവഹാക സമിതി അംഗം കെ കുഞ്ഞികൃഷ്ണൻ നായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, അബ്ദുൽ സലീം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പ്രതികൾ മൂന്ന് പേരും കെ കരുണാകരൻ ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നിലവിൽ റിമാൻഡിലാണ്. ജയിലിൽ എത്തിയാണ് അന്വേഷണ സംഘം മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെയും അന്വേഷണ സംഘം ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയിരുന്നു. കെ കരുണാകരൻ ട്രസ്റ്റിന് വേണ്ടി ചെറുപുഴയിൽ ആശുപത്രി കെട്ടിടം നിർമിച്ചതിന്റെ കരാറുകാരനായിരുന്നു ജോയി.

എന്നാൽ കെട്ടിടം നിർമിച്ചതിന്റെ പണം നൽകാതെ കോൺഗ്രസ് നേതാക്കൾ ജോയിയെ കബളിപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് വൻ സാമ്പത്തിക ബാധ്യതയിൽ അകപ്പെട്ട ജോയി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നത്. എന്നാൽ ജോയിയുടേത് കൊലപാതകമാണെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *