പണം നൽകാതെ വഞ്ചിച്ചു; ചെറുപുഴയിൽ പ്രമുഖ കരാറുകാരൻ ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ചെറുപുഴ ലീഡർ കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ പ്രമുഖ കരാറുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുത്തപ്പാറക്കുന്നേൽ ജോയി എന്നു വിളിക്കുന്ന ജോസഫ്(56) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ട് കൈയ്യിലെയും ഞരമ്പുകൾ മുറിച്ച നിലയിലായിരുന്നു

ആശുപത്രിയുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ജോസഫിന്റെ മരണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ആശുപത്രി കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപ ഇദ്ദേഹത്തിന് ലഭിക്കാനുണ്ടായിരുന്നു. ഇത് നല്‍കാതെ ആശുപത്രി നടത്തിപ്പുകാരായ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം കളിപ്പിക്കുന്നതില്‍ മനോവിഷമത്തിലായിരുന്നു ജോസഫ്.

പണം നൽകുന്നതിനെ കുറിച്ച് സംസാരിക്കാനായി ചിലർ ഇന്നലെ ജോസഫിനെ വിളിച്ചുവരുത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇന്നലെ വൈകുന്നേരം മുതൽ ജോസഫിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ കണ്ടത്. മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധർ, ഫോറൻസിക് വിഭാഗം, പോലീസ് നായ തുടങ്ങിയവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *