കരാറുകാരന്റെ ദുരൂഹ മരണം: കോൺഗ്രസ് നേതാക്കൾ അംഗങ്ങളായ ട്രസ്റ്റിനെതിരെ കെപിസിസി; ആശുപത്രി നിർമിച്ച തുക ട്രസ്റ്റ് കരാറുകാരന് നൽകിയില്ല

ചെറുപുഴയിൽ കെട്ടിടം കരാറുകാരനെ ആശുപത്രി കെട്ടിടത്തിന് മുകളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കെ കരുണാകരൻ ട്രസ്റ്റിനെതിരെ കെപിസിസി അന്വേഷണ സമിതി. കെട്ടിട നിർമാണത്തിന് ചെലവായ പണം കരുണാകരൻ ട്രസ്റ്റ് ഭാരവാഹികൾ കരാറുകാരന് നൽകിയിട്ടില്ലെന്ന് സമിതി അന്വേഷണത്തിൽ കണ്ടെത്തി.

പ്രാദേശിക കോൺഗ്രസ് നേതാക്കളാണ് ട്രസ്റ്റിലെ അംഗങ്ങൾ. ഇവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുമെന്ന് സമിതി അംഗങ്ങൾ അറിയിച്ചു. കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രി നിർമിച്ച ജോസഫ് എന്ന ജോയിയെ സെപ്റ്റംബർ 6നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ അച്ഛനെ കോൺഗ്രസുകാർ ഇല്ലാതാക്കുകയായിരുന്നു എന്നാരോപിച്ച് ജോയിയുടെ മകൻ രംഗത്തുവന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *