ബലക്ഷയം സംഭവിച്ച ചെറുതോണി പാലത്തിന് രണ്ടരക്കോടി; നിർമാണം ഉടൻ ആരംഭിക്കും

  • 15
    Shares

തൊടുപുഴ: ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ അതിശക്തമായ ജലപ്രവാഹത്തിൽ ബലക്ഷയം സംഭവിച്ച ചെറുതോണി പാലത്തിന്റെ പണികൾക്കായി രണ്ടരക്കോട് രൂപ അനുവദിച്ചു. കേന്ദ്ര ഹൈവേ റോഡ് വികസന വകുപ്പിൽ നിന്നാണ് തുക അനുവദിച്ചതെന്ന് ജോയ്‌സ് കെ ജോർജ് എംപി അറിയിച്ചു.

കാലപ്പഴക്കം കൊണ്ട് ബലക്ഷയമുണ്ടായ പാലത്തിന്റെ നവീകരണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. കേഡറുകൾ സ്ഥാപിച്ച് വീതി കൂട്ടി കാൽനട യാത്രക്കാർക്ക് പോകുന്നതിന് പ്രത്യേക സൗകര്യം ഒരുക്കും. ഇരുചക്ര വാഹനങ്ങളും ഓട്ടോകൾക്ക് പോകുന്നതിനായി ഒരു വശത്ത് പ്രത്യേകം സൗകര്യമൊരുക്കും.

ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമാണം ആരംഭിക്കും. പുതിയ പാലം നിർമിക്കണമോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ദേശീയപാതാ വിഭാഗം സ്‌ട്രെക്ച്ചറൽ എൻജീനീയറുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് എംപി അറിയിച്ചു.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *