ചെറുതോണി ഡാമിന്റെ എല്ലാ ഷട്ടറുകളും വീണ്ടും തുറന്നു; ചെറുതോണി പാലം വെള്ളത്തിൽ മുങ്ങി

  • 60
    Shares

തൊടുപുഴ: ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കനക്കുകയും ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാകുകയും ചെയ്തതോടെ ചെറുതോണി ഡാമിന്റെ എല്ലാ ഷട്ടറുകളും വീണ്ടും തുറന്നു. കഴിഞ്ഞ ദിവസം അടച്ച രണ്ട് ഷട്ടറുകളാണ് ഇന്ന് വീണ്ടും തുറന്നത്. ഇതോടെ പെരിയാർ തീരത്ത് താമസിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ മുന്നറിയിപ്പ് നൽകി

അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് ക്രമമാതീതമായി വർധിച്ചു. 2397.06 ആണ് ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്ക് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് താഴ്ന്നതോടെ തിങ്കളാഴ്ച ഡാമിന്റെ അഞ്ച് ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചിരുന്നു. മൂന്ന് ഷട്ടറുകളിലൂടെ 450 ക്യൂമക്‌സ് വെള്ളമായിരുന്നു ചൊവ്വാഴ്ച പകൽ പുറത്തുവിട്ടിരുന്നത്. നിലവിൽ അഞ്ച് ഷട്ടറുകൾ ഒരു മീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ ആറ് ലക്ഷമായി ഉയർത്തുകയും ചെയ്തു.

എല്ലാ ഷട്ടറുകളും ഉയർത്തിയതോടെ ചെറുതോണി പാലം വീണ്ടും വെള്ളത്തിൽ മുങ്ങി. പെരിയാറിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *