സംസ്ഥാനത്ത് കോഴി ഇറച്ചിക്ക് റെക്കോർഡ് വില

  • 20
    Shares

സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വില അനിയന്ത്രിതമായി വർധിക്കുന്നു. ഒരു കിലോ കോഴിക്ക് 138 രൂപയാണ് ഇന്നത്തെ വില. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതാണ് വില വർധനവിന് കാരണമെന്ന് പറയുന്നു

10 ദിവസം മുമ്പ് വരെ 93 രൂപയായിരുന്ന കോഴിവിലയാണ് ഇന്ന് 138ൽ എത്തിയത്. ചിലയിടങ്ങളിൽ ഒരു കിലോ ഇറച്ചിക്ക് 230 വരെ നൽകേണ്ടി വരുന്നു. സംസ്ഥാനത്ത് ഇതാദ്യമായാണ് ചിക്കന് ഇത്രയും വില വർധിക്കുന്നത്.

അതിർത്തി കടന്നുള്ള കോഴി വരവ് നിലച്ചതോടെയാണ് ചിക്കൻ വില ഉയരാൻ കാരണം. ജി എസ് ടി നടപ്പാക്കിയപ്പോൾ സർക്കാർ ഇടപെട്ട് കോഴിവില നിയന്ത്രിച്ചിരുന്നു. ആഭ്യന്തര ഉത്പാദനത്തിന് സർക്കാർ പ്രോത്സാഹനം നൽകിയില്ലെങ്കിൽ കോഴി വില ഇനിയും വർധിച്ചേക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്. ഇതോടൊപ്പം ഹോട്ടലുകളിലെ കോഴി വിഭവങ്ങൾക്കും വില കൂട്ടാനൊരുങ്ങുകയാണ് ഹോട്ടൽ നടത്തിപ്പുകാർNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *