നൗഷാദ്‌ നൽകുന്ന ഊർജം ചെറുതല്ലെന്ന് മുഖ്യമന്ത്രി; നേരിട്ട് കണ്ട് അഭിനന്ദിച്ചു

താന്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളെല്ലാം പ്രളയദുരിത ബാധിതര്‍ക്കായി എടുത്തു നല്‍കിയ കൊച്ചിയിലെ വഴിയോര കച്ചവടക്കാരനായ നൗഷാദിനെ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടു. കൊച്ചിയിലെത്തിയ മുഖ്യമന്ത്രി നൗഷാദിനെ നേരിട്ട് കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു.

നൗഷാദ് ചെയ്ത പ്രവൃത്തിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ദുരിതബാധിതർക്കായി തന്നാലാകുന്നതൊക്കെ ചെയ്യണമെന്ന് വിചാരിക്കുന്ന നൗഷാദിനെ പോലെയുള്ളവർ നൽകുന്ന ഊർജം ചെറുതല്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

എറണാകുളം ജില്ലയിലെ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയപ്പോഴാണ്‌ പ്രളയബാധിതർക്കായി തുണിത്തരങ്ങൾ സംഭാവനചെയ്‌ത…

Posted by Pinarayi Vijayan on Sunday, August 25, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *