പോലീസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി; വേലി തന്നെ വിളവ് തിന്നരുത്

  • 17
    Shares

പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് മനുഷ്യാവകാശ ലംഘകരാകുകയാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. വേലി തന്നെ വിളവ് തിന്നുന്ന സമീപനം അംഗീകരിക്കാനാകില്ല. മൂന്നാം മുറ, അമിതാധികാര പ്രയോഗം, അഴിമതി തുടങ്ങിയത് മനുഷ്യാവകാശത്തെ മാനിക്കുന്ന ഒരു സമൂഹത്തിന് ചേർന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വാർത്തകളാണ് രാജ്യം മുഴുവൻ കേൾക്കുന്നത്. സുരക്ഷ ഉറപ്പാക്കുകയും മനുഷ്യന്റെ അന്തസ്സും അവകാശവും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പോലീസിന്റെ ചുമതല.

പോലീസ് അധികാരം വിവേകപൂർവം ഉപയോഗിക്കണം. നീതിപൂർവമായ പ്രവർത്തനം വേണം ഉണ്ടാകേണ്ടത്. അതിനാവശ്യമായ ഭൗതിക സാഹചര്യങ്ങളും സർക്കാർ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിനെതിരായി അടുത്ത കാലത്തുയർന്ന വിവാദങ്ങളിൽ പ്രതിരോധിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. ഇതാദ്യമായാണ് കടുത്ത ഭാഷയിൽ മുഖ്യമന്ത്രി തന്നെ പോലീസിനെ വിമർശിക്കുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *