വിഷമിക്കേണ്ട, വീടൊക്കെ നമുക്ക് പുതിയതുണ്ടാക്കാം; ആശ്വാസ വാക്കുകളുമായി മുഖ്യമന്ത്രി

  • 13
    Shares

പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ ആശങ്കയോടെ കഴിയുന്നവരുടെ അടുത്ത് ആശ്വാസ വാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച രാവിലെ ഹെലികോപ്റ്റർ മാർഗമാണ് മുഖ്യമന്ത്രി വയനാടെത്തിയത്. മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് അദ്ദേഹം ആദ്യമെത്തിയത്.

മുഖ്യമന്ത്രി എത്തിയതും ക്യാമ്പിൽ കഴിയുന്നവർ പരാതിയും തങ്ങളുടെ ആശങ്കയുമൊക്കെ അദ്ദേഹത്തിന് മുന്നിൽ തുറന്നുപറഞ്ഞു. എല്ലാവരുടെയും വാക്കുകൾ മുഖ്യമന്ത്രി ശ്രദ്ധയോടെ കേട്ടു. വീടുകൾ തകർന്നതും ഇനിയെങ്ങനെ മുന്നോട്ടുജീവിക്കുമെന്നതുമായിരുന്നു പലർക്കും പറയാനുണ്ടായിരുന്നത്.

കരഞ്ഞുകൊണ്ട് തന്റെ അടുക്കലെത്തിയ വീട്ടമ്മയെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. വീടൊക്കെ നമുക്ക് പുതിയതുണ്ടാക്കാം. വിഷമിക്കേണ്ട. നിങ്ങളുടെ ജീവനാണ് ഞങ്ങൾക്ക് വലുത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. 133 ദുരിതാശ്വാസ ക്യാമ്പുകളിലായി 10649 പേരാണ് കഴിയുന്നത്. വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ക്യാമ്പുകളിൽ കഴിയുന്ന ഓരോ കുടുംബത്തിനും സൗജന്യ റേഷന് 3800 രൂപ വീതവും അനുവദിച്ചു

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *