മുഖ്യമന്ത്രി ചികിത്സക്കായി ഈ ആഴ്ച അമേരിക്കയിലേക്ക് പോകും
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഈ ആഴ്ച അമേരിക്കയിലേക്ക് പോകും. ആഗസ്റ്റ് 19 നേരത്തെ നിശ്ചയിച്ചിരുന്ന യാത്ര പ്രളയത്തെ തുടർന്ന് മാറ്റിവെച്ചിരിക്കുകയായിരുന്നു. 17 ദിവസത്തെ ചികിത്സക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടുന്നത്.