സ്ഥിതി ഗുരുതരം: ഇന്ന് പകൽ 82,442 പേരെ രക്ഷപ്പെടുത്തി; 3,14,391 പേർ ക്യാമ്പുകളിൽ

  • 11
    Shares

സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് പകൽ നീണ്ട മഹാദൗത്യത്തിൽ 82,442 പേരെ രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു

വിവിധ ജില്ലകളിലായി 70085 ക്യാമ്പുകളിൽ 3,14,391 പേർ കഴിയുന്നുണ്ട്. ഓഗസ്റ്റ് 8 മുതൽ ഇന്നുവരെ 164 പേർ മരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

പോലീസും ഫയർഫോഴ്‌സും കേന്ദ്രസേനയോടൊപ്പം ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. നാൽപ്പതിനായിരത്തോളം പോലീസുകാരും മൂവായിരത്തോളം ഫയർഫോഴ്‌സ് അംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നു. നേവിയുടെ 46 ടീമും ആർമിയുടെ 18 ടീമും എയർഫോഴ്‌സിന്റെ 13 ടീമും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. ചാലക്കുടി, ചെങ്ങന്നൂർ മേഖലയിലാണ് കൂടുതൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *