ഓണാഘോഷ പരിപാടികൾ റദ്ദാക്കി; രേഖകൾ നഷ്ടപ്പെട്ടവർക്ക് പുതിയത് ഉടൻ നൽകും

  • 1
    Share

തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ റദ്ദാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓണാഘോഷത്തിനായി വിവിധ വകുപ്പുകൾക്ക് നൽകിയ തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. വ്യക്തികളും സ്ഥാപനങ്ങളും ഓണാഘോഷത്തിനായി നീക്കിവെക്കുന്ന തുക സംഭാവനയായി നൽകണം

കാലവർഷക്കെടുതി കണക്കിലെടുത്ത് 1293 വില്ലേജുകൾക്ക് പുറമെ 251 വില്ലേജുകൾ കൂടി പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും. വീടുകളിൽ നിന്ന് മാറിത്താമസിക്കേണ്ടി വന്ന ഓരോ കുടുംബത്തിനും ആശ്വാസ ധനസഹായമായി 10000 രൂപ നൽകും. പൂർണമായും തകർന്ന വീടുകൾക്ക് നാല് ലക്ഷം രൂപ നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 3 മുതൽ അഞ്ച് സെന്റ് വരെ സ്ഥലം വാങ്ങുന്നതിനായി പരമാവധി അഞ്ച് ലക്ഷം രൂപ വരെ നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

സർക്കാർ, പൊതുമേഖലാ കമ്പനി ജീവനക്കാർ രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും മുഖ്യമന്ത്രി അഭ്യർഥിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്ന ഫണ്ടുകൾക്ക് ഏർപ്പെടുത്തിയ കമ്മീഷൻ ഒഴിവാക്കാൻ ബാങ്ക് അധികൃതരോട് സർക്കാർ ആവശ്യപ്പെട്ടു. ദുരിതാശ്വാസം ലഭിക്കേണ്ട ആളുകളുടെ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് വേണമെന്ന ആവശ്യം ബാങ്കുകൾ ഒഴിവാക്കാനും ആവശ്യപ്പെട്ടു

ദുരിതത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് കാലതാമസമില്ലാതെ പുതിയത് നൽകും. ഇതിനായി അദാലത്ത് നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സെപ്റ്റംബർ 3 മുതൽ 15 വരെ ഓരോ ജില്ലയിലും ഓരോ മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ സൗജന്യമായി സ്വീകരിക്കണം. ഇവർക്കുള്ള പണം സർക്കാർ നൽകും.

പ്രളയബാധിത പ്രദേശങ്ങളിൽ വായ്പകൾക്ക് മൊറൊട്ടോറിയം ബാധകമാക്കും. യുപിഐ അധിഷ്ഠിതമായും സർക്കാർ വെബ് സൈറ്റുകൾ വഴി സംഭാവനകൾ നൽകാം. രസീതും ആദായനികുതി ഇളവിനുള്ള സർട്ടിഫിക്കറ്റും നൽകും. മാധ്യമങ്ങൾ സഹായം ലഭ്യമാക്കുന്നതിനുള്ള അറിയിപ്പുകൾ നൽകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു

കേന്ദ്രം അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആഭ്യന്തര മന്ത്രി നേരിട്ടെത്തി കാര്യങ്ങൾ മനസ്സിലാക്കി. 100 കോടി നൽകിയത് നല്ല നടപടിയാണ്. വീണ്ടും കേന്ദ്രസംഘത്തെ അയക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടത്തിന്റെ തീവ്രതക്കനുസരിച്ച് നഷ്ടപരിഹാരം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. നാടിന്റെ ദുരിതം എന്ന നിലയിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ സഹായിക്കാൻ എത്തിയിട്ടുണ്ട്. കുട്ടികളും തങ്ങളുടെ പണം അയച്ചുതന്നിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവർക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *