വീടുകൾ നഷ്ടപ്പെട്ടവരെ ക്യാമ്പുകൾ അവസാനിച്ചാലും ഒന്നിച്ച് താമസിപ്പിക്കണം; സൗകര്യം കണ്ടെത്താൻ കലക്ടർമാരോട് മുഖ്യമന്ത്രി

ദുരിതാശ്വാസ ക്യാമ്പുകളിൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ക്യാമ്പുകളിൽ ശൗചാലങ്ങൾ ഉറപ്പ് വരുത്തണമെന്നും വീഡിയോ കോൺഫറൻസിംഗ് വഴി മുഖ്യമന്ത്രി നിർദേശിച്ചു.

ഓരോ ജില്ലകളിലെയും നിലവിലെ അവസ്ഥ ജില്ലാ കളക്ടർമാർ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. വെള്ളമിറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആളുകളെ ക്യാമ്പുകളിൽ നിന്ന് തിരിച്ചുവിട്ടതായും കലക്ടർമാർ അറിയിച്ചു. മണ്ണിടിച്ചിൽ കണക്കിലെടുത്ത് മലയോര മേഖലകളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചതായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കലക്ടർമാർ അറിയിച്ചു.

നിലവിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ ജനങ്ങൾക്ക് യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഭക്ഷണം, മരുന്ന് തുടങ്ങിയവ ഉറപ്പ് വരുത്തണം. വെള്ളമിറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും സന്നദ്ധ പ്രവർത്തകരെയും ഏകോപിപ്പിച്ച് വേണം ഇവ നടപ്പാക്കാനെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിലുകളിൽപ്പെട്ട് വീടുകൾ നഷ്ടപ്പെട്ടവരെ ക്യാമ്പുകൾ അവസാനിച്ചാലും ഒരുമിച്ച് ഒരു സ്ഥലത്ത് താമസിപ്പിക്കണം. ഇതിനായുള്ള താമസ സൗകര്യം കലക്ടർമാർ കണ്ടെത്തണം. ക്യാമ്പുകൾ അവസാനിക്കാൻ കാത്തുനിൽക്കാതെ ഇതിനായുള്ള പ്രവർത്തനം തുടങ്ങാനും മുഖ്യമന്ത്രി നിർദേശിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *