തട്ടിക്കൊണ്ടുപോകൽ നാടകമൊരുക്കി കാമുകനൊപ്പം നാടുവിട്ട യുവതി പിടിയിൽ

Loading...
  • 42
    Shares

കാസർകോട് ചിറ്റാരിക്കാലിൽ നിന്ന് കാണാതായ യുവതിയെയും കുട്ടിയെയും കണ്ടെത്തി. കാമുകനൊപ്പം കോഴിക്കോട് വെച്ചാണ് ഇവരെ കണ്ടെത്തിയത്. മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് പോലീസ് ഇരുവരെയും പിടികൂടിയത്.

ചിറ്റാരിക്കാൽ വെള്ളടുക്കത്ത് നിന്ന് അക്രമി സംഘം അമ്മയെയും മൂന്ന് വയസ്സുള്ള കുട്ടിയെയും തട്ടിക്കൊണ്ടു പോയതായി ഇന്ന് രാവിലെ മുതൽ വാർത്ത പ്രചരിച്ചിരുന്നു. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു(23), മകൻ സായ് കൃഷ്ണ എന്നിവരെയാണ് കാണാതായത്. രാവിലെ പത്തരയോടെ കാറിലെത്തിയ സംഘം ഇവരെ തട്ടിക്കൊണ്ടു പോയിയെന്നാണ് വിവരം പ്രചരിച്ചത്.

രാവിലെ പത്ത് മണിയോടെ മീനു ഭർത്താവിനെ വിളിച്ച് തന്നെ ചിലർ ആക്രമിക്കുന്നതായും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതായും കരഞ്ഞുപറഞ്ഞു. സംഭാഷണത്തിനിടെ തന്നെ ഫോൺ കട്ടാകുകയും ചെയ്തു. ഇതോടെ പരിഭ്രാന്തനായ മനു നാട്ടുകാരെ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്ത് എത്തുകയുമായിരുന്നു.

ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് അടക്കമുള്ള പോലീസുദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയും ചെയ്തു. യുവതിയുടെ ഫോൺ നമ്പർ നിരീക്ഷിച്ചതോടെയാണ് ഒളിച്ചോട്ടമാണെന്ന് പോലീസിന് വ്യക്തമായത്. പ്രാപ്പൊയിൽ സ്വദേശി ബിനു എന്ന വ്യക്തിയോടൊപ്പമാണ് മീനു ഒളിച്ചോടിയത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *