റാലി നയിച്ച് എത്തി, പക്ഷേ സ്ഥാനാർഥി പത്രിക എടുക്കാൻ മറന്നു; ചിറ്റയം ഗോപകുമാറിന്റെ പത്രികാ സമർപ്പണത്തിൽ നാടകീയ രംഗങ്ങൾ

Loading...
  • 78
    Shares

മാവേലിക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ പത്രികാ സമർപ്പണത്തിനിടെ നാടകീയ രംഗങ്ങൾ. നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം റാലിയുമായാണ് എൽഡിഎഫ് നേതാക്കൾ വരണാധികാരിക്ക് മുന്നിൽ എത്തിയത്. സജി ചെറിയാൻ എംഎൽഎ, സിപിഐ നേതാക്കൾ തുടങ്ങിയവരും ചിറ്റയം ഗോപകുമാറിനൊപ്പമുണ്ടായിരുന്നു.

ഉപവരണാധികാരിയായ ആർഡിഒയുടെ ചേംബറിൽ സ്ഥാനാർഥിയും നേതാക്കളും കയറി. പത്രിക വാങ്ങാനായി ആർ ഡി ഒ തയ്യാറായപ്പോഴാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. പത്രിക സ്ഥാനാർഥിയോ കൂടെയുള്ളവരോ കൊണ്ടുവന്നിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന പത്രിക എടുക്കാൻ വിട്ടുപോയെന്ന് അപ്പോഴാണ് സ്ഥാനാർഥികൾക്കും നേതാക്കൾക്കും മനസ്സിലായത്.

കൃത്യം 11 മണിക്ക് പത്രിക സമർപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. കൃത്യസമയത്ത് സ്ഥാനാർഥിയും മറ്റും എത്തിയതാണ്. പക്ഷേ പത്രിക എടുക്കാൻ രണ്ടാമത് ആളെ വിടേണ്ടി വന്നതോടെ 11. 20ഓടു കൂടിയാണ് പത്രികാ സമർപ്പണം നടന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *