ദുരന്തവും ആഘോഷിക്കുന്ന ദുരന്തങ്ങൾ; 59 പേർക്ക് ജീവൻ നഷ്ടപ്പെട്ട കവളപ്പാറയിലെത്തി വൈദികരുടെ സെൽഫി

കേരളത്തിന്റെ ദുരന്തഭൂമിയായി മാറിയ നിലമ്പൂർ കവളപ്പാറയിൽ വൈദികരുടെ സെൽഫി. കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ 59 പേരെയാണ് കാണാതായത്. ഇതിൽ 38 പേരുടെ മൃതദേഹങ്ങൾ ഇതുവരെ ലഭിച്ചു. 21 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഒരു പ്രദേശത്തെ തന്നെ ഇല്ലാതാക്കിയ ഉരുൾപൊട്ടലിന്റെ ദുരന്തത്തിൽ നിന്നും നാട് ഇനിയും കരകയറിയിട്ടില്ല. ഇതിനിടയിലാണ് ദുരന്തവും ആഘോഷിക്കുന്ന ചിലരെ കാണുന്നത്.

മലയാളികൾ ദുരന്തവും ആഘോഷിച്ചു തുടങ്ങിയതായി കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ മനസ്സിലായതാണ്. രക്ഷാപ്രവർത്തകർ മണ്ണിനടിയിൽ നിന്നും ജീവന്റെ തുടിപ്പുമായി ആരെങ്കിലും ബാക്കിയുണ്ടോ എന്ന പരിശോധന നടത്തുമ്പോൾ തന്നെയാണ് നൂറുകണക്കിനാളുകൾ പ്രദേശം കാണാനും ചിത്രമെടുക്കാനും മാത്രമായി കവളപ്പാറയിലേക്ക് ഒഴുകിയെത്തിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പോലും ദുരന്ത ടൂറിസ്റ്റുകൾ വെല്ലുവിളിയായി മാറിയിരുന്നു.

ഇതിനൊപ്പം ഒരു പറ്റം വൈദികരും ചേർന്നുവെന്നതാണ് കേരള മനസാക്ഷിയെ ഞെട്ടിക്കുന്നത്. അപകടം നടന്ന് മൂന്ന് നാല് ദിവസങ്ങൾക്ക് ശേഷം സ്ഥലത്ത് എത്തിയ സെൽഫിയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അപകടം നടന്ന കവളപ്പാറ മുത്തപ്പൻ കുന്നിന് താഴെയുള്ള പണി തീരാത്ത കെട്ടിടത്തിന്റെ ടെറസിൽ കയറിയാണ് വൈദികരുടെ സെൽഫി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *