മെസ്സി ഫാൻസിന്റെ പ്രാക്ക് ആയിരിക്കും; പെനാൽറ്റി മിസ്സാക്കിയ റൊണാൾഡോക്കും എട്ടിന്റെ പണി

  • 588
    Shares

ഇറാനെതിരായ നിർണായക മത്സരത്തിൽ പെനാൽറ്റി മിസ്സാക്കിയ പോർച്ചുഗൽ നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോക്ക് ട്രോൾ പൊങ്കാല. മത്സരത്തിന്റെ 53ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ ഗോളിയുടെ കയ്യിലേക്ക് അടിച്ചു കൊടുക്കുകയായിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളും പിറന്നു തുടങ്ങി

കൂടുതൽ മെസ്സി, അർജന്റീന ആരാധകരാണ് ക്രിസ്റ്റ്യാനോയെ ട്രോളുന്നത്. ഐസ് ലാൻഡിനെതിരായ ആദ്യ മത്സരത്തിൽ മെസ്സി പെനാൽറ്റി പാഴാക്കിയിരുന്നു. ഇതേ തുടർന്ന് മെസ്സിക്കെതിരെ രൂക്ഷ പരിഹാസമാണ് സോഷ്യൽ മീഡിയയിൽ കണ്ടത്. ഇതിന്റെ കണക്കും പലിശയും ചേർത്താണ് മെസ്സി ആരാധകർ തിരിച്ചടിക്കുന്നത്.

പെനാൽറ്റി മിസ്സാക്കിയതിലൂടെ ജയിക്കേണ്ട ഒരു മത്സരം പോർച്ചുഗലിന് സമനിലിയിൽ അവസാനിപ്പിക്കേണ്ടതായി വന്നു. മത്സരത്തിന്റെ ഭൂരിഭാഗം സമയവും 1-0ന് മുന്നിലായിരുന്നു പോർച്ചുഗൽ. എന്നാൽ അവസാന നിമിഷം ലഭിച്ച പെനാൽറ്റി വഴി ഇറാൻ സമനില പിടിക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *