എന്നാലും എന്റെ ചുഞ്ചു നായരെ ഇങ്ങക്കീ ഗതി വന്നല്ലോ; കണ്ണീരോടെ വീട്ടുകാർ, ട്രോളുമായി നാട്ടുകാർ

പ്രിയപ്പെട്ടവരുടെ മരണത്തിൽ അനുശോചനം അറിയിച്ചു കൊണ്ടുള്ള കുറിപ്പ് പത്രങ്ങളിൽ വരുന്നത് പതിവാണ്. ഫോട്ടോയുള്ളതും ഇല്ലാത്തതുമായ ചരമ കുറിപ്പുകൾ വ്യത്യസ്ത പത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ വളർത്തു പൂച്ചയുടെ ചരമ വാർഷികം പത്രത്തിൽ കൊടുത്ത് വ്യത്യസ്തരാകുകയാണ് ഒരു കുടുംബം. പക്ഷേ പൂച്ചയ്ക്കും ജാതി നൽകിയ സംഭവം സോഷ്യൽ മീഡിയയയെ ചിരിപ്പിക്കുകയാണെന്ന് മാത്രം.

ചുഞ്ചു നായർ എന്ന പൂച്ചയുടെ ഒന്നാം ചരമ വാർഷിക കുറിപ്പാണ് പത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. മോളൂട്ടി വീ ബാഡ്‌ലി മിസ് യു എന്ന് കുടുംബാംഗങ്ങൾ എന്ന കുറിപ്പോടെയാണ് ചരമവാർഷിക കുറിപ്പ്. നിരവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

ട്രോളുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *