തിരുവനന്തപുരത്ത് വൈദികൻ പള്ളിമേടയിൽ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം വട്ടിയൂർക്കാവ് വേറ്റികോണത്ത് വൈദികനെ പള്ളിമേടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലങ്കര കാത്തലിക് പള്ളിയിലെ ഫാദർ അൽബിൻ വർഗീസിനെയാണ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു വർഷമായി പള്ളിയിലെ വികാരിയായിരുന്നു ആൽബിൻ. കഴിഞ്ഞ വെള്ളിയാഴ്ച വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വൈദികൻ ഇന്നലെയാണ് ആശുപത്രിയിൽ നിന്നും തിരികെ വന്നത്.