തൃശ്ശൂരിൽ പള്ളി വികാരികൾ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് പരുക്ക്

  • 11
    Shares

തൃശ്ശൂർ കട്ടിലപ്പൂവം യാക്കോബായ സുറിയാനി പള്ളിയിൽ വികാരിയും സഹവികാരിയും തമ്മിൽ ഏറ്റുമുട്ടി. ദീർഘനാളായി തുടരുന്ന തർക്കം ഇന്നലെ രാത്രിയോടെ സംഘർഷത്തിലേക്ക് എത്തുകയായിരുന്നു.

ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന സഹവികാരിയെ വികാരിയച്ചൻ ഇരുമ്പ് പൈപ്പ് കൊണ്ട് വയറിൽ അടിക്കുകയായിരുന്നുവെന്നാണ് കേൾക്കുന്നത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ സഹവികാരിയെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

വയറിന് ചതവേറ്റ നിലയിൽ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. പള്ളിയിൽ യോഗം ചേർന്ന വിശ്വാസികൾ ഇരു വൈദികർക്കുമെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *