268 സിഐ തസ്തിക സൃഷ്ടിക്കാനുള്ള ശുപാർശ ചീഫ് സെക്രട്ടറി മടക്കി

  • 5
    Shares

തിരുവനന്തപുരം: സംസ്ഥാനത്ത് 268 സിഐമാരുടെ അധിക തസ്തിക സൃഷ്ടിക്കണമെന്ന ഡിജിപിയുടെ ശുപാർശ ചീഫ് സെക്രട്ടറി മടക്കി. ശുപാർശ അപൂർണമാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മടക്കിയത്. സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ചുമതല നിർവഹിക്കുന്നതിനായാണ് 268 സിഐമാരുടെ അധിക തസ്തിക സൃഷ്ടിക്കണമെന്ന് ഡിജിപി ശുപാർശ ചെയ്തത്. സംസ്ഥാനത്തെ 471 പോലീസ് സ്‌റ്റേഷനുകളുടെ ചുമതല സിഐമാർക്ക് നൽകാനായിരുന്നു സർക്കാർ തീരുമാനം

203 സ്‌റ്റേഷനുകളിലാണ് ഇതുവരെ നിയമനം നടത്താൻ സാധിച്ചിട്ടുള്ളത്. ബാക്കി സ്‌റ്റേഷനുകളിൽ കൂടി നിയമനം നടത്തുന്നതിനായാണ് ഡിജിപി ശുപാർശ സമർപ്പിച്ചത്. എന്നാൽ എസ് ഐമാർക്ക് സ്ഥാനക്കയറ്റം നൽകുമ്പോൾ സർക്കാരിനുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയെ കുറിച്ചും സേനയുടെ നേട്ടത്തെക്കുറിച്ചും ശുപാർശയിൽ പരാമർശമില്ലെന്ന് ചീഫ് സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നതിനാൽ ധനവകുപ്പും ശുപാർശയെ എതിർത്തിരുന്നു

സ്ഥാനക്കയറ്റത്തിന് പരിഗണിക്കുന്നവർ ഇപ്പോൾ തന്നെ സിഐമാരുടെ ശമ്പളം വാങ്ങുന്നതിനാൽ അധിക ബാധ്യത വരില്ലെന്നാണ് ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നത്. സേനയിൽ ഏകീകൃത സ്വഭാവത്തിന് ബാക്കിയുള്ള സ്റ്റേഷനുകളിൽ കൂടി സിഐമാരെ നിയമിക്കണമെന്നാണ് ഡിജിപിയുട നിലപാട്. പുതിയ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കുമെന്നാണ് അറിയുന്നത്.

ADVT ASHNAD


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *