അവഗണന തുടരുന്നു; സി കെ ജാനു എൻ ഡി എ വിടാനൊരുങ്ങുന്നു

  • 9
    Shares

സി കെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എൻഡിഎ സഖ്യം വിടാനൊരുങ്ങുന്നു. പ്രയോജനമില്ലെങ്കിൽ മുന്നണി വിടും. എൻ ഡി എയിൽ നിന്ന് അവഗണന തുടരുകയാണെന്നും സി കെ ജാനു പറഞ്ഞു

പലതവണ ബിജെപി നേതാക്കളോട് സംസാരിച്ചിട്ടും യാതൊരു കാര്യവും ലഭിച്ചില്ല. ആദിവാസികളുടെയും ദലിതരുടെയും കാര്യത്തിൽ ബിജെപി കൂടുതൽ പരിഗണന നൽകണമായിരുന്നു. ബിജെപി നിലപാടിൽ പാർട്ടി പ്രവർത്തകർക്ക് വലിയ പ്രതിഷേധമുണ്ട്.

പേരിന് മാത്രമാണ് എൻഡിഎയിൽ തുടരുന്നത്. 14ന് കോഴിക്കോട് നടക്കുന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ മുന്നണി വിടുന്ന കാര്യം തീരുമാനിക്കുമെന്നും സി കെ ജാനു പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *