ചർച്ചകൾ വിജയം കണ്ടു; സികെ ജാനു എൽഡിഎഫിലേക്ക്

  • 22
    Shares

സി കെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ സഭ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിക്കാൻ തീരുമാനിച്ചു. കോഴിക്കോട് നടന്ന സംസ്ഥാന നേതൃയോഗത്തിലാണ് എൽഡിഎഫുമായി സഹകരിക്കാൻ ധാരണയായത്. ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു

എകെ ബാലൻ, കാനം രാജേന്ദ്രൻ എന്നിവരുമായി കഴിഞ്ഞ ദിവസങ്ങളിൽ സി കെ ജാനു ചർച്ചകൾ നടത്തിയിരുന്നു. സിപിഎം നേതൃത്വവുമായി അടുത്ത ദിവസങ്ങളിൽ കൂടുതൽ ചർച്ച നടത്തും. ഡിസംബർ 3ന് തുടർ ചർച്ചയ്ക്കായി എ കെ ജി സെന്ററിലേക്ക് ക്ഷണിച്ചായി സി കെ ജാനു പറയുന്നു. എൻഡിഎയിലേക്ക് തിരിച്ചുപോക്കില്ലെന്നും സി കെ ജാനു വ്യക്തമാക്കി

ശബരിമല പ്രവേശനം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സമുദായ സംഘടനകളുടെ യോഗത്തിലും സി കെ ജാനു പങ്കെടുക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *