ഫണ്ട് സമാഹരണത്തിന് വിദേശയാത്രക്ക് അനുമതി മുഖ്യമന്ത്രിക്ക് മാത്രം; മന്ത്രിമാരുടെ യാത്ര മുടങ്ങും

  • 9
    Shares

പ്രളയദുരിതാശ്വാസ ഫണ്ട് സമാഹരണത്തിനായി വിദേശ രാജ്യങ്ങളിലേക്ക് മന്ത്രിമാർ നടത്തുന്ന യാത്രക്ക് പ്രതിസന്ധി. വിദേശമലയാളികൾ അടക്കം ഫണ്ട് സമാഹാരിക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ കേന്ദ്രസർക്കാരിന്റെ നയന്ത്ര അനുമതിയും വിസയും ലഭിക്കാത്തതാണ് യാത്ര പ്രതിസന്ധിയിലാക്കിയത്.

കർശന ഉപാധികളോടെ മുഖ്യമന്ത്രിക്ക് മാത്രം യാത്ര നടത്താനുള്ള അനുമതിയാണ് കേന്ദ്രം നൽകിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് കേരളാ സർക്കാർ കേന്ദ്രത്തിന് മുന്നിൽ അപേക്ഷ നൽകിയത്. ബുധനാഴ്ചക്കകം അനുമതി ലഭിച്ചില്ലെങ്കിൽ മന്ത്രിമാരുടെ യാത്ര മുടങ്ങും. ഈ മാസം 17 മുതലാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര തീരുമാനിച്ചിരുന്നത്.

മുഖ്യമന്ത്രി 17ന് യുഎഇയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ, മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം എത്തുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *