കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാൻ ചിലർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി

  • 14
    Shares

കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനാണ് ചിലരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ സംഘർഷമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. ശബരിമലയിൽ സർക്കാരിന് യാതൊരു ആശയക്കുഴപ്പവുമില്ല. സ്ത്രീക്ക് ആരാധനാ സ്വാതന്ത്ര്യമുണ്ടെന്നാണ് സുപ്രീം കോടതി പറയുന്നത്. കോടതിക്കൊപ്പം നിൽക്കാനെ സർക്കാരിന് സാധിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് കെ യു ഡബ്ല്യു ഡെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ ഇരുട്ടിലേക്ക് നയിക്കാനാണ് ചില ശക്തികൾ ശ്രമിക്കുന്നത്. സമൂഹത്തിൽ വിശ്വാസികളാണ് കൂടുതൽ. വിശ്വാസികളോടുള്ള സർക്കാരിന്റെ സമീപനം വ്യക്തമാക്കിയതാണ്. സർക്കാർ വിശ്വാസികൾക്കൊപ്പമാണ്. എന്നാൽ തന്റെ വിശ്വാസം മാത്രമേ മറ്റുള്ളവർക്കും പാടുള്ളുവെന്ന ചിന്ത ശരിയല്ല. നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷതയുടെ സങ്കൽപ്പം വിശാലമാണ്.

ശബരിമലയിൽ പ്രശ്‌നമുണ്ടാക്കാൻ ആർഎസ്എസ് പദ്ധതിയിട്ടിരുന്നു. ഇതിനായി മാത്രം ചിലരെ സന്നിധാനത്ത് എത്തിച്ചു. ഇന്നലെ അറസ്റ്റിലായവർ ഏത് സംഘടനയിൽപ്പെട്ടവരാണ്, അവരുടെ സ്ഥാനമാനങ്ങൾ എന്താണ് എന്നൊക്കെ ഇപ്പോൾ വാർത്ത വരുന്നുണ്ടല്ലോയെന്നും മുഖ്യമന്ത്രി പറ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *