ഫണ്ട് സമാഹരണം: മുഖ്യമന്ത്രി യുഎഇയിലേക്ക് തിരിച്ചു; മന്ത്രിമാർക്ക് കേന്ദ്രം യാത്രാനുമതി നൽകിയില്ല

  • 9
    Shares

പ്രളയാനന്തരമുള്ള കേരളത്തിന്റെ പുനർനിർമിതിക്കായുള്ള ഫണ്ട് സമാഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിലേക്ക് തിരിച്ചു. പുലർച്ചെയുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി യുഎഇയിലേക്ക് പോയത്. ഇന്ന് അബൂദബിയിലാകും മുഖ്യമന്ത്രിയുടെ സന്ദർശനം. 19ന് ദുബൈ, 20ന് ഷാർജ എന്നിവിടങ്ങളിലും സന്ദർശനം നടത്തും.

വൈകുന്നേരം അബൂദബിയിൽ അഞ്ഞൂറോളം വ്യവസായികളെ അഭിസംബോധന ചെയ്യുന്ന യോഗം നടക്കും. നവകേരള നിർമാണത്തിന് പ്രവാസികളുടെ സഹായം തേടുന്ന പദ്ധതികൾ മുഖ്യമന്ത്രി മുന്നോട്ടുവെക്കും

അതേസമയം കേന്ദ്രം അനുമതി നിഷേധിച്ചതിനാൽ മറ്റ് മന്ത്രിമാരുടെ വിദേശയാത്ര റദ്ദാക്കി. 16 മന്ത്രിമാർ വിമാന ടിക്കറ്റ് വരെ എടുത്തിരുന്നുവെങ്കിലും കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *