ദുഷ്പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് സുമനസ്സുകൾ; സർക്കാർ ആവശ്യപ്പെടാതെ തന്നെ ദുരിതാശ്വാസ നിധിയിലേക്ക് ഒറ്റദിവസം എത്തിയത് 2.55 കോടി രൂപ
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒറ്റ ദിവസം കൊണ്ട് വന്നെത്തിയത് 2.55 കോടി രൂപ. സംസ്ഥാന സർക്കാർ ധനസമാഹരണ അഭ്യർഥന നടത്താതെയാണ് ഇത്രയും തുക എത്തിയത്. സർക്കാരിന് സംഭാവന നൽകരുതെന്ന് ചില പ്രത്യേക രാഷ്ട്രീയ സംഘടനകളും അണികളും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രമുഖർ അടക്കം പരസ്യമായി രംഗത്തുവന്നിരുന്നു
സാമുഹിക മാധ്യമങ്ങൾ വഴി പലരീതിയിലുള്ള ചലഞ്ചുകളാണ് ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരുക്കൂട്ടാനായി നടക്കുന്നത്. സാധരണയായി ദിനംപ്രതി 35 ലക്ഷം രൂപ വരെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് എത്തുക. എന്നാൽ ഞായറാഴ്ച രാത്രി മുതൽ ഇന്നലെ വൈകുന്നേരം വരെ ചെറുതും വലുതമായ തുകകൾ എത്തിയതോടെയാണ് 2.55 കോടി ആയത്.