പ്രളയ ദുരിതബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി ചൊവ്വാഴ്ച സന്ദർശിക്കും

പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സന്ദർശിക്കും. വയനാടും മലപ്പുറം ജില്ലയിലെ ഭൂതാനത്തുമാകും മുഖ്യമന്ത്രി എത്തുക. സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ ഇതുവരെ 76 പേരുടെ മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

58 പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്താകെ 1654 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 2,87,585 പേർ വിവിധ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമായി തുടരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *