സിഎംപി അരവിന്ദാക്ഷ വിഭാഗം സിപിഎമ്മിൽ ലയിച്ചു; ലയന സമ്മേളനം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി

  • 60
    Shares

സിഎംപിയിലെ അരവിന്ദാക്ഷ വിഭാഗം സിപിഎമ്മിൽ ലയിച്ചു. കൊല്ലത്ത് നടന്ന ലയന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഏറെക്കാലമായി സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിച്ചു വരികയാണ് സിഎംപി അരവിന്ദാക്ഷ വിഭാഗം.

സിഎംപി-സിപിഎം ലയനം ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നാണ് ഇടതുപക്ഷത്തിന് കൂടുതൽ സംഭാവന ചെയ്യാൻ പറ്റുക. മതനിരപേക്ഷത സംരക്ഷിക്കുമെന്നും കാലുവാരില്ലെന്നും ഉറപ്പുള്ളവരെ മാത്രമേ വരുന്ന തെരഞ്ഞെയുപ്പിൽ വിജയിപ്പിക്കാൻ പാടുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു

സിഎംപിയിൽ നിന്നെത്തിയവർക്ക് പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെ അർഹമായ പരിഗണന പാർട്ടിയിൽ നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാട്യം രാജൻ അധ്യക്ഷനായി. എൻ വിജയൻ പിള്ള, എം കെ കണ്ണൻ, എം വി നികേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *