കോളജ് അധികൃതരുടെ മാനസിക പീഡനം; കൊല്ലം ഫാത്തിമ കോളജ് വിദ്യാർഥിനി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു
കൊല്ലം ഫാത്തിമ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ രാഖി കൃഷ്ണ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ആരോപണമുയർന്നിട്ടുണ്ട്.
സെമസ്റ്റർ പരീക്ഷക്കിടെ വിദ്യാർഥിനി കോപ്പിയടിച്ചുവെന്ന് ആരോപണമുയർന്നിരുന്നു. ഇതോടെ വിദ്യാർഥിനിയെ കോപ്പിയടി തടയുന്നതിനുള്ള സ്ക്വാഡിന് മുന്നിൽ ഹാജരാക്കിയ കോളജ് അധികൃതർ മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. മാനസികമായി തളർന്ന രാഖി ഇതോടെ കോളജിൽ നിന്ന് ഇറങ്ങിയോടുകയും തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു
കോളജിൽ വിദ്യാർഥികൾ അധ്യാപകരെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.