ജോലിക്കെത്തിയ ഡ്രൈവര്‍ കം കണ്ടക്ടറെ ഇറക്കിവിട്ടു; തച്ചങ്കരിയുടെ പരിഷ്‌കരണങ്ങള്‍ക്ക് കൂച്ചുവിലങ്ങ്

  • 27
    Shares

കെ എസ് ആര്‍ ടി സിയില്‍ ജോലിക്കെത്തിയ ഡ്രൈവര്‍ കം കണ്ടക്ടറെ ഇറക്കിവിട്ടു. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് പാലക്കാടേക്ക് പോകുന്ന സ്‌കാനിയ ബസിലെ ജിനോ എന്ന തൊഴിലാളിയെയാണ് ഇറക്കിവിട്ടത്. പകരം മറ്റൊരാളെ ബസില്‍ കയറ്റി വിടുകയും ചെയ്തു

മുന്‍ എംഡി ടോമിന്‍ തച്ചങ്കരിയുടെ പരിഷ്‌കാരങ്ങളില്‍ ഒന്നായിരുന്നു ഡ്രൈവര്‍ കം കണ്ടക്ടര്‍. ഇത് അട്ടിമറിക്കാനുള്ള യൂനിയനുകളുടെ ശ്രമത്തിന്റെ ഭാഗമായാണ് ജോലിക്കെത്തിയ ആളെ ഇറക്കിവിട്ടത്. എംഡി സ്ഥാനത്ത് നിന്ന് തച്ചങ്കരി പോയതിന് പിന്നാലെ ഇന്നലെ മുതല്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതായി ആരോപണമുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *