സംസ്ഥാനത്ത് കോംഗോ പനി റിപ്പോർട്ട് ചെയ്തു; മലപ്പുറം സ്വദേശി ചികിത്സയിൽ

  • 19
    Shares

സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാൾ ചികിത്സയിൽ. മലപ്പുറം സ്വദേശിയാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വിദേശത്ത് നിന്നെത്തിയതിന് പിന്നാലെയാണ് ഇയാൾ രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.

സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കോംഗോ പനി റിപ്പോർട്ട് ചെയ്യുന്നത്. നവംബർ 27നാണ് മലപ്പുറം സ്വദേശി യുഎഇയിൽ നിന്നെത്തിയത്. ഇയാളുടെ രക്തസാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. മൃഗങ്ങളിൽ നിന്നുള്ള ചെള്ളുകൾ വഴിയാണ് കോംഗോ പനി മനുഷ്യരിലേക്ക് പടരുന്നത്.

രോഗിയുടെ ശരീരസ്രവം, രക്തം എന്നിവ വഴി മറ്റുള്ളവരിലേക്കും പനി പടാം. കടുത്ത മസിൽ വേദന, നടുവേദന, കണ്ണുകൾക്കുണ്ടാകുന്ന അസ്വസ്ഥത, വയറുവേദന, തലവേദന, തൊണ്ട വേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *