ഇടുക്കിയിൽ വിജയാഘോഷത്തിനിടെ കോൺഗ്രസുകാർ ആക്രമിച്ച സിപിഎം പ്രവർത്തകൻ മരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് നടത്തിയ വിജയാഘോഷത്തിനിടെ ആക്രമിക്കപ്പെട്ട് ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മേട്ടയിൽ ശെൽവരാജാണ് മരിച്ചത്. ബാർബർ തൊഴിലാളിയായിരുന്നു ശെൽവരാജ്

ഡീൻ കുര്യാക്കോസിന്റെ വിജയത്തെ തുടർന്ന് മെയ് 23ന് പ്രകടനം നടത്തിയ കോൺഗ്രസുകാർ റോഡരികിൽ നിന്ന ശെൽവരാജിനെ ടൈൽ കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. തല പിളർന്ന ശെൽവരാജിനെ തേനി ആശുപത്രിയിലും പിന്നീട് മധുര മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒമ്പത് ദിവസം നീണ്ട ചികിത്സക്കും ശെൽവരാജിന്റെ ജീവൻ രക്ഷിക്കാനായില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *