വടകരയിൽ മുരളീധരന് ബിജെപി വോട്ട് നൽകും, തിരിച്ച് വട്ടിയൂർക്കാവിൽ കുമ്മനത്തെ കോൺഗ്രസ് ജയിപ്പിക്കും: മനോരമയുടെ വിശകലനം ഇങ്ങനെ

  • 47
    Shares

വടകരയിൽ കെ മുരളീധരനെ സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചത് ബിജെപി പിന്തുണ ലക്ഷ്യം വെച്ചെന്ന് മനോരമയുടെ വിശകലനം. മുരളീധരനെ വടകരയിൽ ജയിപ്പിക്കാൻ വോട്ട് നൽകിയാൽ വട്ടിയൂർക്കാവിൽ പ്രത്യുപകാരം നൽകാമെന്ന ധാരണയാണ് മുരളീധരന്റെ സ്ഥാനാർഥിത്വത്തിന് പിന്നിലെന്ന് മനോരമ ഓൺലൈനിന്റെ ഇംഗ്ലീഷ് പതിപ്പിൽ ആർ അയ്യപ്പൻ വിശകലനം നടത്തുന്നു.

കോൺഗ്രസ് വൃത്തങ്ങളിൽ നിന്നു തന്നെയാണ് ഇത്തരത്തിലൊരു സൂചന ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഷംസീറിനോട് കഷ്ടിച്ചാണ് മുല്ലപ്പള്ളി ജയിച്ച് കയറിത്. ലോക്‌സഭാ മണ്ഡലമായിട്ടും വെറും 3306 വോട്ടുകളുടെ ഭൂരിപക്ഷമാണ് മുല്ലപ്പള്ളിക്ക് ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വടകര ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിടത്തും എൽ ഡി എഫാണ് ജയിച്ചത്. വടകര ഇത്തവണ തിരിച്ചടി കിട്ടുമെന്നാണ് കോൺഗ്രസ് കരുതുന്നത്. ഇതിന് പിന്നാലെയാണ് ബിജെപിയുമായുള്ള രഹസ്യ ധാരണ

മറ്റേത് മണ്ഡലം പിടിക്കുന്നതിനേക്കാൾ കോൺഗ്രസിന് പ്രധാനം വടകര നിലനിർത്തുന്നതിനാണെന്നും ലേഖകൻ പറയുന്നു. പി ജയരാജനെ അക്രമരാഷ്ട്രീയത്തിന്റെ ബ്രാൻഡായാണ് കോൺഗ്രസ് അവതരിപ്പിക്കുന്നത്. വടകര പോയാൽ സഹിക്കാനാകില്ലെന്ന കോൺഗ്രസ് നേതാവിന്റെ വാക്കുകളെ വിശകലനം ചെയ്താണ് ഇത്തരമൊരു ലേഖനത്തിലേക്ക് മനോരമ എത്തിയിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് 14 ശതമാനത്തോളം വോട്ടുകൾ ലഭിച്ചിട്ടുണ്ട്. ഈ വോട്ടുകൾ കോൺഗ്രസിനായി മറിക്കാനായാൽ പി ജയരാജനെ തോൽപ്പിക്കാൻ സാധിക്കും. വടകര സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് ബിജെപിയിൽ യാതൊരു ചൂടുമില്ലെന്ന കാര്യവും ഇത് സമർഥിക്കാനായി ലേഖകൻ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരത്ത് തരൂരിനെതിരെ കുമ്മനം പരാജയപ്പെടുകയും വടകരയിൽ ബിജെപി വോട്ടുകളുടെ സഹായത്തോടെ മുരളീധരൻ ജയിക്കുകയുമാണെങ്കിൽ കോൺഗ്രസ് പ്രത്യുപകാരം ചെയ്യും. ഒഴിവ് വരുന്ന വട്ടിയൂർക്കാവിൽ കുമ്മനത്തിന് കോൺഗ്രസ് വോട്ടുകൾ ഉറപ്പിക്കുമെന്നും മനോരമ ലേഖനത്തിൽ പറയുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *