ഓർമകളുണ്ടായിരിക്കണം: എന്തുകൊണ്ട് കോൺഗ്രസിന് വോട്ടു ചെയ്യരുതെന്ന് ഈ ലിസ്റ്റ് നിങ്ങളോട് പറയും

Loading...
  • 132
    Shares

യഹിയ മുഹമ്മദിന്റെ എഫ് ബി പോസ്റ്റ്‌

യുഡിഎഫ് ഐടി സെൽ വാട്ട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുന്ന ഒരു സംഗതിയുണ്ട്.
കേരളത്തിൽ മാത്രം സീറ്റുള്ള സിപിഐഎം നു എന്തിനാണ് വോട്ട് നൽകുന്നത് ..?അവർ ജയിച്ചിട്ട് എന്ത് ചെയ്യാനാ എന്ന് .
ഈ പറയുന്ന കോൺഗ്രസ്സ് പാർട്ടിക്ക് ഇന്ത്യയിൽ ആകെ ഉള്ളത് 44 സീറ്റാണ് എന്ന് ഓർക്കണം

ഇനി നമുക്ക് കോൺഗ്രസ്സ് ജയിപ്പിച്ചു വിട്ട അല്ലെങ്കിൽ കോൺഗ്രസ്സിന്റെ ഭാരവാഹികളായി നേതാക്കളായി വിലസിയിരുന്ന ചിലരുടെ നിലവിലെ അവസ്ഥ ഒന്ന് പരിശോധിക്കാം.ജയിപ്പിച്ച് വിടാൻ പറയുമ്പോ നമുക്ക് അത് കൂടെ നോക്കണമല്ലോ.

1.ND തിവാരി
കോൺഗ്രസ്സിലെ തല മുതിർന്ന നേതാവ് ND തിവാരിയെ ഓർമ്മയുണ്ടോ ..?മരിച്ച് പോയി. അദ്ദേഹം കോൺഗ്രസ്സ് വിട്ട് എത്തിപ്പെട്ടത് ബിജെപിയിൽ ആയിരുന്നു എന്ന് ഇവിടെ എത്ര പേർക്ക് അറിയാം .?.ഓർമ്മയുണ്ടായിരിക്കണം

https://economictimes.indiatimes.com/…/article…/56643111.cms

2.നജുമ ഹെപ്തുള്ള.
സോണിയ ഗാന്ധി കഴിഞ്ഞാൽ കോൺഗ്രസ് വനിതാ നേതാക്കളിൽ പ്രമുഖയായിരുന്ന നേതാവാണ് നജുമ ഹെപ്തുള്ള
കോൺഗ്രസ്സ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും രാജ്യസഭാ ഉപാധ്യക്ഷയും ആയിരുന്നു.
പക്ഷെ ഇപ്പൊ അവർ ബിജെപി പാളയത്തിൽ ആണെന്ന് ഇവിടെ എത്ര പേർക്ക് അറിയാം?ഓർമ്മയുണ്ടായിരിക്കണം

https://www.thehindu.com/…/…/12/stories/2004061206161100.htm

3.നാരായൺ റാണെ.
മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ആയിരുന്നു
നാരായൺ റാണെ. മഹാരാഷ്ടയിലെ മുഖ്യമന്ത്രിയായും, റവന്യു മന്ത്രിയായും, വ്യവസായ മന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ട നേതാവാണ്. ഇപ്പൊ അദ്ദേഹം ബിജെപി പാളയത്തിൽ ആണെന്ന് ഇവിടെ എത്ര പേർക്ക് അറിയാം?ഓർമ്മയുണ്ടായിരിക്കണം

https://economictimes.indiatimes.com/…/article…/63142560.cms

4.എസ്. എം.കൃഷ്ണ.
കർണ്ണാടകയിലെ മുഖ്യമന്ത്രിയും കഴിഞ്ഞ യുപിഎ സർക്കാരിൽ വിദേശകാര്യ വകുപ്പ് മന്ത്രിയും ആയിരുന്ന എസ്എം കൃഷ്ണ യെ ഓർമ്മയില്ലേ..?
ഇപ്പൊ അദ്ദേഹം ബിജെപി പാളയത്തിൽ ആണെന്ന് ഇവിടെ എത്ര പേർക്ക് അറിയാം?ഓർമ്മയുണ്ടായിരിക്കണം

https://www.thehindu.com/…/sm-krishna-j…/article17582535.ece

5.ചൗധരി വീരേന്ദ്ര സിങ്
ഇപ്പോൾ ഇന്ത്യയുടെ സ്റ്റീൽ വകുപ്പ് മന്ത്രി ചൗധരി വീരേന്ദ്ര സിങ് എന്ന ആളെ അറിയുമോ..?
അദ്ദേഹം ഹരിയാനയിലെ കോൺഗ്രസ്സ് നേതാവായിരുന്നു .നിരവധി തവണ ഹരിയാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മൂന്നു തവണ ഹരിയാനയിൽ ക്യാബിനറ് മന്ത്രിയും ആയിട്ടുണ്ട് .അതിനു ശേഷം മൂന്നു തവണ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച പാർലമെന്റിലും എത്തി.
ഇപ്പൊ അദ്ദേഹം ബിജെപി പാളയത്തിൽ ആണെന്ന് ഇവിടെ എത്ര പേർക്ക് അറിയാം?ഓർമ്മയുണ്ടായിരിക്കണം

https://www.ndtv.com/…/rebel-congress-leader-birender-singh…

6.റാവു ഇന്ദ്രജിത് സിംങ്
ഹരിയാനയിൽ നാല് തവണ കോണ്‍ഗ്രസ് എം.എല്‍.എ. യും മൂന്ന് തവണ എം.പി. യും രണ്ട് തവണ കേന്ദ്രമന്ത്രിയും ആയിരുന്ന ആളായിരുന്നു റാവു ഇന്ദ്രജിത് സിംങ്.യുപിഎ സർക്കാരിൽ വനം മെഡിക്കൽ ടെക്ക്നിക്കൽ വിദ്യാഭ്യാസം എന്നീ വകുപ്പുകളിൽ സഹമന്ത്രി കൂടിയായിരുന്നു ഇദ്ദേഹം
ഇപ്പോൾ അദ്ദേഹം ഹരിയാനയിലെ ഗുർഗൗൺ മണ്ഡലത്തെ പ്രതിനിധീകരിച്ചു ബിജെപി എംപി ആണ് .ഓർമ്മയുണ്ടായിരിക്കണം

https://timesofindia.indiatimes.com/…/articles…/30309302.cms

7.റിത്ത ബഹുഗുണ ജോഷി.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധൃക്ഷയും മഹിളാകോണ്‍ഗ്രസ് അഖിലേന്തൃാ പ്രസിഡന്റ്റും ആയിരുന്ന നേതാവായിരുന്നു റിത്ത ബഹുഗുണ ജോഷി .മുൻ യുപി മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന HN ബഹുഗുണയുടെ മകളാണ് ഇവർ. 24 വര്ഷം നീണ്ട കോൺഗ്രസ്സ് ബന്ധം അവസാനിപ്പിച്ച് ഇവർ ഇപ്പൊ ബിജെപി പാളയത്തിലേക്ക് ചേക്കേറി.ഓർമ്മകളുണ്ടായിരിക്കണം.

https://www.ndtv.com/…/uttar-pradesh-congress-leader-rita-b…

8.ജഗദാംബിക പാൽ.
ഉത്തർപ്രദേശിന്റെ ചരിത്രത്തിൽ മൂന്ന് ദിവസം മാത്രം മുഖ്യമന്ത്രി ആയിരുന്ന കോൺഗ്രസ്സ് നേതാവാണ് ജഗദാംബിക പാൽ .
നീണ്ട കാലം യുപിയിലെ കോൺഗ്രസ്സ് മന്ത്രിയായും നിരവധി തവണ എം എൽ എ ആയും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അവസാന യുപിഎ സർക്കാരിൽ യുപിയിലെ ദാമോറിയാഗഞ്ചിൽ നിന്നും കോൺഗ്രസ്സ് എംപി ആയി തെരഞ്ഞെടുക്കപ്പെട്ടു .അതേ മണ്ഡലത്തിൽ നിന്നും നിലവിലെ ലോകസഭയിൽ ബിജെപി എം പി ആയി തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ് രസം.ഓർമ്മകളുണ്ടായിരിക്കണം

https://www.indiatoday.in/…/jagdambika-pal-raju-srivastava-…

9.വിജയ് ബഹുഗുണ.
കോൺഗ്രസ്സിന്റെ സ്വന്തം തട്ടകമായ ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയും രണ്ടു തവണ ലോകസഭാ എംപി യും ആയിരുന്ന കോൺഗ്രസ്സ് നേതാവായിരുന്നു വിജയ് ബഹുഗുണ.
മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു 8 കോൺഗ്രസ്സ് എംഎൽഎ മാരെയും കൊണ്ട് ബിജെപിയിലേക്ക് ചേക്കേറിയ കോൺഗ്രസ്സ് നേതാവാണ് വിജയ് ബഹുഗുണ.ഓർമ്മകളുണ്ടായിരിക്കണം

https://indianexpress.com/…/uttarakhand-vijay-bahuguna-nin…/

10.സത്പാല്‍ മഹാരാജ്.
ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് എം.പി. യും കേന്ദ്രസഹമന്ത്രിയും പ്രതിരോധ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയർമാനും ആയിരുന്ന നേതാവായിരുന്നു സത്പാല്‍ മഹാരാജ് .അദ്ദേഹം ഇപ്പോൾ ബിജെപി പാളയത്തിൽ ആണെന്ന് എത്ര പേര് അറിഞ്ഞിട്ടുണ്ട് .ഓർമ്മകളുണ്ടായിരിക്കണം.

https://www.thehindu.com/…/uttarakhand-c…/article5814533.ece

11.ഹിമാന്ത ബിശ്വ ശർമ്മ.
ആസാമിൽ‍ തരുൺ ഗോഗോയുടെ വിശ്വസ്തനും ആരോഗ്യ വകുപ്പും പിന്നീട് വിദ്യാഭാസ വകുപ്പും കൈകാര്യം ചെയ്തിരുന്ന ഉന്ന കോൺഗ്രസ്സ് നേതാവായിരുന്നു ഹിമാന്ത ബിശ്വ ശർമ്മ.ഇപ്പൊ അദ്ദേഹം ബിജെപിയുടെ കരുത്തുറ്റ തേരാളിയാണ്.

https://indianexpress.com/…/tarun-gogois-ex-confidante-him…/

12.എൻ. ബൈറൺ സിംഗ്.
മണിപ്പൂരിലെ കോൺഗ്രസ്സിന്റെ അനിഷേധ്യ നേതാവായിരുന്നു ബൈറൺ സിംഗ് .മണിപ്പൂർ സർക്കാരിൽ ആദ്യം വിജിലൻസ് വകുപ്പ് മന്ത്രിയായും പിന്നീട് ജലവിഭവ -യുവജനക്ഷേമ -സ്പോർട്സ് വകുപ്പ് മന്ത്രിയും ആയിരുന്നു.
അദ്ദേഹമാണ് ഇപ്പോൾ മണിപ്പൂർ മുഖ്യമന്ത്രി.പക്ഷെ ചെറിയ ഒരു വ്യത്യാസം ഉണ്ട് .പാർട്ടി ഇപ്പൊ കോൺഗ്രസ്സ് അല്ല ..ബിജെപിയാണ് ..
ഓർമ്മകളുണ്ടായിരിക്കണം

https://www.news18.com/…/four-more-congress-mlas-defect-to-…

ഇനി ഒന്ന് കേരളത്തിലോട്ട് കണ്ണോടിക്കാം.

13.എസ് കൃഷ്ണകുമാർ .
കൊല്ലം ജില്ലയിലെ കോൺഗ്രസ്സിന്റെ സമുന്നത നേതാവായിരുന്നു എസ് കൃഷ്ണകുമാർ.കൊല്ലം ലോക്സഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ്സ് പ്രതിനിധി ആയി തെരഞ്ഞെടുക്കപ്പെട്ട കൃഷ്ണകുമാർ കുടുംബക്ഷേമം ,ടെക്സ്റ്റൈൽ ,ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ്,പെട്രോളിയം നാൻഡ് നാച്ചുറൽ ഗ്യാസ് എന്നീ വകുപ്പുകളിൽ കേന്ദ്ര മന്ത്രി പദം അലങ്കരിച്ച കോൺഗ്രസ്സ് നേതാവാണ്.2004 വർഷം ലോകസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോ അദ്ദേഹം മാവേലിക്കരയിൽ നിന്നും മത്സരിച്ചു..പക്ഷെ മത്സരിച്ചത് ബിജെപി സ്ഥാനാർഥി ആയിട്ടാണ് എന്ന് മാത്രം.
ഓർമ്മകളുണ്ടായിരിക്കണം

http://164.100.60.131/…/writereaddata/biodata_1_12/3064.htm…

https://www.thehindu.com/…/…/12/stories/2003101205290800.htm

https://www.thehindu.com/…/04/15/stor…/2004041502780500.htm…

14.ജി രാമൻ നായർ.
കേരളം പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ എക്സിക്ക്യൂട്ടീവ് മെമ്പറും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റും ആയിരുന്നു രാമൻ നായർ.ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോൺഗ്രസ്സിന്റെ മൃദു ഹിന്ദുത്വം അല്ല ബിജെപിയുടെ തീവ്ര ഹിന്ദുത്വം ആണ് വേണ്ടത് എന്നു പറഞ്ഞു അദ്ദേഹം ബിജെപി പാളയത്തിലേക്ക് കൂട് മാറി. ബിജെപിയുടെ കേരള സംസ്ഥാന ഉപാധ്യക്ഷൻ ആണ് നിലവിൽ രാമൻ നായർ.
ഓർമ്മകളുണ്ടായിരിക്കണം.

https://english.mathrubhumi.com/…/g-raman-nair-5-others-joi…

https://english.mathrubhumi.com/…/former-congress-leader-ra…

15.പ്രമീള ദേവി
കേരള സ്റ്റേറ്റ് വുമൺസ് കമ്മീഷൻ അംഗം ആയിരുന്നു കോൺഗ്രസ്സ് നേതാവ് ആയിരുന്ന പ്രമീള ദേവി…രാമൻ നായർ പോകുന്ന കൂട്ടത്തിൽ പ്രമീള ദേവിയും ബിജെപിയിലേക്ക് പോയി.നിലവിൽ ബിജെപി സംസ്ഥാന സമിതി അംഗമാണ് അവർ

http://www.newindianexpress.com/…/bjp-formally-inducts-ex-t…

16.കെ എസ് രാധാകൃഷ്ണൻ.
കോൺഗ്രസ്സ് പ്രവർത്തകൻ ആയിരുന്ന രാധാകൃഷ്ണനെ കഴിഞ്ഞ ഉമ്മൻ ചാണ്ടി മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ പി എസ് സി ചെയർമാൻ ആയി നിയമിച്ചു.പക്ഷേ ഭരണം ഒക്കെ പോയി വെറുതെ ഇരിക്കുമ്പോഴാണ് ശബരിമല വിഷയം വന്നത്.അതൊരു മറയാക്കി പിടിച്ച് തീവ്ര ഹിന്ദുത്വം നിൽനിൽക്കുന്ന ബിജെപി പക്ഷത്തോട്ട്‌ നയ്‌സായി അങ്ങ് കൂറ് മാറി.

നമ്മുടെ അയൽ സംസ്ഥാനമായ കർണ്ണാടകയിൽ നടന്ന അധികാരത്തിനു വേണ്ടിയുള്ള റിസോർട്ട് കച്ചവടം നമ്മളെല്ലാം കണ്ടതാണ്.ഭരണകക്ഷിയായ ജെഡിഎസിനു തങ്ങളുടെ ഒരു എംഎൽഎ മാരെ പോലും ഒളിപ്പിക്കേണ്ടി വന്നില്ല.പക്ഷേ കോൺഗ്രസ്സ് തങ്ങളുടെ എംഎൽഎ മാരെ രണ്ടു ബസുകളിൽ നിറച്ച് കർണ്ണാടക തമിഴ്നാട് ആന്ധ്ര സംസ്ഥാനങ്ങൾ വഴി കറക്കം ആയിരുന്നു.ഒടുവിൽ നിരവധി റിസോർട്ടുകളിൽ കൊണ്ട് പോയി താമസിപ്പിക്കേണ്ട അവസ്ഥയിൽ എത്തി.ഒടുവിൽ അവിടെ നിന്നും മദ്യപിച്ച് തമ്മിലടിച്ചു ഒരു എംഎൽഎ മറ്റൊരു എംഎൽഎ യുടെ തലയും പൊട്ടിച്ചു.

https://www.google.com/…/congress-shifting-karnataka-mlas-t…

https://youtu.be/WmjrJYn649Q

ഗോവയിൽ കോൺഗ്രസ്സ് ജയിച്ചു കഴിഞ്ഞ് ആര് മുഖ്യമന്ത്രി ആകും എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് സുഭാഷ് ശിരോദ്കർ , ദയാനന്ദ് സോപ്തെ എന്നീ രണ്ടു കോൺഗ്രസ്സ് എംഎൽഎ മാർ ബിജെപിയിലേക്ക് ചാടി പോയത്.തുടർന്ന് ബിജെപി നേതാവ് മനോഹർ പരികർ മുഖ്യമന്ത്രി ആകുകയും ചെയ്തു.

https://www.google.com/…/two-c…/amp_articleshow/66247878.cms

അരുണാചൽ പ്രദേശിൽ 44 കോൺഗ്രസ്സ് എംഎൽഎ മാരിൽ മുഖ്യമന്ത്രി പേമ ഖണ്ടു 43 എംഎൽഎ മാരെ കൂട്ടി നേരെ ബിജെപിയിൽ പോയി ചേർന്നു..ഒറ്റയടിക്ക് ബിജെപിക്ക് ഇത്രയും എംഎൽഎ മാരെ വിട്ടുകൊടുത്ത കോൺഗ്രസിനോട് സഹതാപം തോന്നി പോയി.

https://www.thehindu.com/…/Congress-los…/article14984231.ece

ഈ ലിസ്റ്റ് അപൂർണ്ണമാണ്.ഈ ലിസ്റ്റ് പരിശോധിച്ചാൽ ഒരു കാര്യം നിങ്ങൾക്ക് വ്യക്തമാകും.പോയത് മുഴുവൻ കോൺഗ്രസ്സിന്റെ ഉന്നത നേതാക്കളാണ്. അതിൽ സംസ്ഥാന പ്രസിഡന്റ് മുതൽ മുഖ്യമന്ത്രിമാർ വരെ ഉണ്ട് .നേതാക്കൾ ഇങ്ങനെ ആണെങ്കിൽ അണികളുടെ അവസ്ഥ എന്തായിരിക്കും. ഇനിയും നിരവധി കോൺഗ്രസ്സ് നേതാക്കൾ അവരുടെ ആനുയായികളെ കൂട്ടി ബിജെപിയിലേക്ക് ചാടി പോയിട്ടുണ്ട്.രമേശ് ചെന്നിത്തല, K സുധാകരൻ ,വിജയൻ തോമസ് അങ്ങനെ നിരവധി കോൺഗ്രസ്സ് നേതാക്കൾ പുറമെ ഖദറും ഉള്ളിൽ കാവിക്കളസവും അണിഞ്ഞു നടക്കുന്നുണ്ട്. ഏത് സമയവും അവർ ബിജെപി യിലേക്ക് പോയേക്കാം.”ചിലർ പകൽ കോൺഗ്രസ്സും രാത്രി ബിജെപിയുമാണ്”.ഇത് പറഞ്ഞത് മറ്റാരുമല്ല.കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗമായ AK ആൻറണിയാണ്.

നാളെ ബിജെപിക്ക് പ്രതിനിധികളെ കൊടുക്കാൻ വേണ്ടിയാണോ നിങ്ങൾ കോൺഗ്രസ്സിന് വോട്ട് ചെയ്യുന്നത് എന്ന് ചിന്തിക്കണം..?വോട്ട് ചോദിച്ചു വരുന്ന കോൺഗ്രസ്സുകാരോട് നിങ്ങൾ ചോദിക്കണം,
നിങ്ങൾക്ക് വോട്ട് തന്നു വിജയിപ്പിച്ചാൽ കോൺഗ്രസ്സിൽ തന്നെ ഉണ്ടാകും എന്ന് എന്താണ് ഉറപ്പെന്ന്..
പശു രാഷ്ട്രീയം ഇന്ത്യയിൽ അവതരിപ്പിച്ച, ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് നേതൃത്വം കൊടുത്ത ,സിഖ് കൂട്ടക്കൊല ഉൾപ്പെടെ നിരവധി കലാപങ്ങൾ നടത്തിയ,സംഘപരിവാരത്തേക്കാൾ നന്നായി വർഗ്ഗീയത പറയുന്ന ഈ കോൺഗ്രസ്സ് പാർട്ടിക്ക് ആണോ വോട്ട് ചെയ്യേണ്ടത്..?

ചിന്തിക്കേണ്ടത് നിങ്ങളാണ്.. ഓർമ്മകളുണ്ടായിരിക്കണം..Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *