കോൺഗ്രസ് സ്ഥാനാർഥി നിർണയം: ഇന്നും തീരുമാനമായില്ല; വെള്ളിയാഴ്ചയോടെ തയ്യാറാകുമെന്ന് നേതാക്കൾ

  • 13
    Shares

കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ഇന്നും തീരുമാനമായില്ല. ഡൽഹിയിൽ ഇന്ന് സ്‌ക്രീനിംഗ് യോഗം ചേർന്നുവെങ്കിലും ധാരണയായില്ല. മുതിർന്ന നേതാക്കൾ മത്സരിക്കണമെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായിരുന്നത്. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ മത്സരിക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധി അന്തിമ തീരുമാനമെടുക്കും.

മൂന്ന് സീറ്റുകളിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. തിരുവനന്തപുരത്ത് ശശി തരൂർ, കോഴിക്കോട് എം കെ രാഘവൻ, മാവേലിക്കര കൊടിക്കുന്നേൽ സുരേഷ് എന്നിവർ മത്സരിക്കും. പാലക്കാട് വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവരുടെ പേരാണ് പരിഗണിക്കുന്നത്. ആലത്തൂരിൽ എ പി അനിൽകുമാർ, രമ്യ ഹരിദാസ്, സുനിൽ ലാലൂർ എന്നിവരുടെ പേരുകൾ പരിഗണിക്കുന്നു

ആലപ്പുഴയിൽ ഷാനി മോൾ ഉസ്മാൻ, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരെ പരിഗണിക്കുന്നു. എറണാകുളത്ത് കെ വി തോമസ്, ഹൈബി ഈഡൻ എന്നിവരെ പരിഗണിക്കുന്നു. ഇടുക്കിയിൽ ഉമ്മൻ ചാണ്ടി, ജോസഫ് വാഴക്കൻ, ഡീൻ കൂര്യക്കോസ് എന്നിവരാണ് പരിഗണനയിലുള്ളത്. കാസർകോട് സുബ്ബയ്യ റായി, പി സി വിഷ്ണുനാഥ്, വയനാട് ടി സിദ്ധിഖ്, കണ്ണൂർ കെ സുധാകരൻ എന്നിങ്ങനെയാണ് നിലവിലെ ധാരണ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *