തമിഴ്ടനാട് അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസും-സിപിഎമ്മും സഹകരണത്തിനൊരുങ്ങുന്ന; ലക്ഷ്യം ബിജെപി

Loading...
  • 64
    Shares

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒന്നിച്ചുനിൽക്കാൻ കോൺഗ്രസ്, സിപിഎം പാർട്ടികൾ തയ്യാറെടുക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലാണ് കോൺഗ്രസുമായി സിപിഎം സഹകരണത്തിന് തയ്യാറെടുക്കുന്നത്. ബിജെപിയെ താഴെയിറക്കി ബദൽ മതേതര സർക്കാരിന് ശ്രമിക്കുകയാണ് ലക്ഷ്യം.

സിപിഎം കേന്ദ്രകമ്മിറ്റിയും തത്വത്തിൽ ഇത് അംഗീകരിച്ചിട്ടുണ്ട്. കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ലെന്ന് പാർട്ടി കോൺഗ്രസ് നിർദേശിച്ചിട്ടുണ്ട്. എങ്കിലും കോൺഗ്രസ് കൂടി ഉൾപ്പെട്ട മുന്നണിയിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് നയം തടസ്സമാകില്ല.

തമിഴ്‌നാട്ടിൽ ഡിഎംകെ, കോൺഗ്രസ് ഉൾപ്പെടുന്ന മുന്നണിയിൽ സിപിഎം പ്രവർത്തിക്കും. മഹാരാഷ്ട്രയിൽ എൻസിപി സഖ്യവുമായി സഹകരിക്കും. ബിഹാറിൽ ആർജെഡി, കോൺഗ്രസ് അടങ്ങുന്ന വിശാല സഖ്യത്തിന്റെ ഭാഗമാകും. ഉത്തർപ്രദേശിൽ എസ്-പി, ബി.എസ്.പി സഖ്യത്തിനൊപ്പം നിൽക്കും.

പശ്ചിമബംഗാളിൽ അടവുനയത്തിനും സിപിഎം ശ്രമിക്കും. ബംഗാളിൽ ഒരു തിരിച്ചുവരവിന് കോൺഗ്രസുമായുള്ള അടവുനയം അനിവാര്യമെന്നാണ് പാർട്ടി കരുതുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *